Around us

‘നട്ടെല്ലില്ലെന്ന് പറഞ്ഞാല്‍ അതും പ്രശംസയാകും,എത്ര രൂപയ്ക്കാണ് നിങ്ങളെ വില്‍ക്കാന്‍ വെച്ചിരിക്കുന്നത്‌’; കെജ്രിവാളിനോട് അനുരാഗ് കശ്യപ് 

THE CUE

രാജ്യദ്രോഹം ആരോപിച്ചുള്ള കേസില്‍ കനയ്യകുമാറിനെ വിചാരണ ചെയ്യാന്‍ ഡല്‍ഹിയിലെ അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിനെതിരെ ആഞ്ഞടിച്ച് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. നട്ടെല്ലില്ലാത്തവന്‍ എന്ന് വിളിച്ചാല്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് അതും അഭിനന്ദനമാകുമെന്ന് കശ്യപ് ട്വീറ്റ് ചെയ്തു. എത്രരൂപയ്ക്കാണ് നിങ്ങളെ വില്‍ക്കാന്‍ വെച്ചിരിക്കുന്നതെന്നും അനുരാഗ് കശ്യപ് ചോദിച്ചു.

‘മഹാനായ അരവിന്ദ് കെജ്രിവാള്‍ജി, നിങ്ങളോട് എന്ത് പറയാനാണ്. നട്ടെല്ലില്ലെന്ന് പറഞ്ഞാല്‍ അതും പ്രശംസയാകും, താങ്കള്‍ അത്രയ്ക്ക് പോലുമില്ല. ആംആദ്മി തീരെയില്ല. എത്ര രൂപയ്ക്കാണ് നിങ്ങളെ വില്‍ക്കാന്‍ വെച്ചിരിക്കുന്നത്’

രാജ്യദ്രോഹ കേസില്‍ വിചാരണയ്ക്ക് അനുമതി നല്‍കിയ കെജ്രിവാള്‍ സര്‍ക്കാരിന്റെ നടപടിയോടുള്ള കനയ്യ കുമാറിന്റെ പ്രതികരണ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് അനുരാ ഗ് കശ്യപിന്റെ വാക്കുകള്‍. ഈ വര്‍ഷം നടക്കാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ ഉന്നമിടുകയാണെന്നായിരുന്നു കനയ്യയുടെ പ്രതികരണം. വിചാരണ ടെലിവിഷന്‍ ചാനലുകളില്‍ നടത്താതെ നിയമപ്രകാരം എത്രയും വേഗം കോടതിയില്‍ നടത്തണമെന്നും കനയ്യ ആവശ്യപ്പെട്ടു. പ്രോസിക്യൂഷന്‍ അനുമതിക്ക് നന്ദിയെന്ന് പരിഹസിച്ച കനയ്യ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയിട്ടില്ലെന്നും നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും വ്യക്തമാക്കി. 2016 ല്‍ ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥി നേതാവായിരിക്കെ അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ചാണ് കനയ്യയ്‌ക്കെതിരെ കേസെടുത്തത്. സിപിഐ ദേശീയ കൗണ്‍സില്‍ അംഗമായ കനയ്യ അടക്കം 10 പേരെ വിചാരണ ചെയ്യാനാണ് കെജ്രിവാള്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയത്.

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT