Around us

ബിജെപിക്കാരാനായ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു; എ.സി. മൊയ്തീന്റെ പങ്ക് അന്വേഷിക്കണമെന്ന് കെ. സുരേന്ദ്രന്‍

തൃശൂര്‍ അന്തിക്കാട് ബിജെപി പ്രവര്‍ത്തകനായ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു. ആദര്‍ശ് വധക്കേസിലെ പ്രതി മുറ്റിച്ചൂര്‍ നിധിനെയാണ് രാവിലെ 11 മണിയോടെ എത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ആരോപിച്ചു. മന്ത്രി എ സി മൊയ്തീന്റെ പങ്ക് അന്വേഷിക്കണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ജൂലൈ മാസത്തിലാണ് ആദര്‍ശിനെ വെട്ടിക്കൊന്നത്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ നിധില്‍ അന്തിക്കാട് പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാന്‍ എത്തിയതായിരുന്നു. സ്റ്റേഷനില്‍ നിന്നും കാറില്‍ മടങ്ങുമ്പോഴാണ് റോഡിലിട്ട് വെട്ടിക്കൊന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കാറിലെത്തിയ സംഘം നിധില്‍ സഞ്ചരിച്ച കാറിലേക്ക് ഇടിക്കുകയായിരുന്നു. ഇറങ്ങിയോടാന്‍ ശ്രമിക്കുന്നതിനിടെ നിധിലിനെ സംഘം വെട്ടി. പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വാടകയ്‌ക്കെടുത്ത കാറിലാണ് അക്രമികളെത്തിയതെന്ന് പൊലീസ് കണ്ടെത്തി.

2026 ലെ ആദ്യ ചിത്രം; 'വെള്ളേപ്പം' നാളെ മുതൽ തിയറ്ററുകളിൽ

മാധവ് ധനഞ്ജയ ഗാഡ്ഗില്‍ (1942-2026); പശ്ചിമഘട്ടത്തോട് ചേര്‍ത്തു വെച്ച പേര്

'ഹൃദയം തകരുന്നു വിജയ് അണ്ണാ...നിങ്ങൾക്ക് ഒരു തീയതിയുടെ ആവശ്യമില്ല'; പിന്തുണ അറിയിച്ച് രവി മോഹൻ

കേസ് നേരത്തെ വിളിച്ചു; നിഖില വിമൽ ചിത്രം ‘പെണ്ണ് കേസ്' ജനുവരി 10ന്

പെപ്പെയ്ക്കൊപ്പം വമ്പൻ താരനിരയും; കാട്ടാളൻ ഒരുങ്ങുന്നു, ടീസർ ജനുവരി 16ന്

SCROLL FOR NEXT