Around us

തമിഴ്‌നാട്ടില്‍ വീണ്ടും കസ്റ്റഡി കൊലപാതകം; ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരപരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ മരിച്ചു

തൂത്തുക്കുടിയില്‍ ജയരാജനും മകന്‍ ബെന്നിക്‌സും കൊല്ലപ്പെട്ടതിലെ തമിഴ്‌നാട്ടിന് പുറത്തും പ്രതിഷേധം കനക്കുന്നതിനിടെ വീണ്ടും കസ്റ്റഡി മരണം. വീരകേരലമ്പുദൂര്‍ പൊലീസ് സ്റ്റേഷനില്‍ വെച്ച് ക്രൂരമായ മര്‍ദ്ദത്തിന് ഇരയായ ഓട്ടോ ഡ്രൈവര്‍ എന്‍ കുമരേശനാണ് മരിച്ചത്. വൃക്കയ്ക്കും ആന്തരികാവയവങ്ങള്‍ക്കും ഗുരുതരമായി പരിക്കേറ്റ് 15 ദിവസമായി ചികിത്സയിലായിരുന്നു കുമരേശന്‍.

ഭൂമി തര്‍ക്ക കേസില്‍ ചോദ്യം ചെയ്യാനായി കുമരേശനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ ശേഷം രക്തം ഛര്‍ദ്ദിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി ഹോസ്പിറ്റലില്‍ വെച്ച് കുമരേശന്‍ പറഞ്ഞിരുന്നു. ഇത് പുറത്തറിയിച്ചാല്‍ അച്ഛനെ അപകടപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയതായും കുമരേശന്‍ മൊഴി നല്‍കിയിട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ശരീരത്തില്‍ ഗുരുതരമായ ക്ഷതങ്ങളുണ്ടെന്നാണ് ആശുപത്രി രേഖകളിലും പറയുന്നത്. വൃക്കകള്‍ തകരാറിലായതായി തിരുനെല്‍വേലി സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും അറിയിച്ചു. ഇതോടെയാണ് പൊലീസ് സ്റ്റേഷനില്‍ വെച്ച് മര്‍ദ്ദമേറ്റെന്ന് പുറത്തറിയുന്നത്. നീതി ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തി. രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT