Around us

'ബിനീഷ് കോടിയേരി ബോസ്'; പറഞ്ഞത് മാത്രമാണ് ചെയ്തതെന്ന് അനൂപിന്റെ മൊഴി, നടന്നത് വന്‍സാമ്പത്തിക ഇടപാടുകളെന്ന് ഇ.ഡി.

ബിനീഷ് കോടിയേരിയാണ് തന്റെ 'ബോസെ'ന്ന് ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ അനൂപ് മൊഴി നല്‍കിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍. അനൂപ് ബിനീഷ് കോടിയേരിയുടെ ബിനാമിയാണെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ ഇ.ഡി. പറയുന്നുണ്ട്.

ബിനീഷ് പറയുന്ന കാര്യങ്ങളാണ് അനൂപ് ചെയ്യുന്നത്. വലിയ സാമ്പത്തിക ഇടപാടുകള്‍ ഇരുവരും തമ്മില്‍ നടന്നിട്ടുണ്ട്. ഇക്കാര്യം ബിനീഷ് സമ്മതിച്ചതായും ഇ.ഡി. ബാക്കിയുള്ള സാമ്പത്തിക ഇടപാടുകളുടെ ഉറവിടത്തെ കുറിച്ച് ബാങ്ക് രേഖകളുടെയും മറ്റും സഹായത്തോടെ ചോദിക്കുമ്പോള്‍ ബിനീഷ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കള്ളപ്പണ നിരോധന നിയമപ്രകാരം അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യല്‍ ബംഗളൂരുവില്‍ തുടരുകയാണ്. നിലവില്‍ കള്ളപ്പണ നിരോധന നിയമത്തിന്റെ മൂന്നും നാലും വകുപ്പുകളാണ് ബിനീഷിനെതിരെ ചുമത്തിയിരിക്കുന്നത്.

Anoop Statement Against Bineesh Kodiyeri ED Report

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT