Around us

സ്വപ്‌ന സുരേഷ് ചികിത്സയിലിരിക്കെ അനില്‍ അക്കരയും തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തി ; അന്വേഷണവുമായി എന്‍ഐഎ

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് ചികിത്സയിലിരിക്കെ അനില്‍ അക്കര എംഎല്‍എയും തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തി. സംഭവം എന്‍ഐഎ അന്വേഷിച്ചുവരികയാണ്. സ്വപ്‌നയെ പ്രവേശിപ്പിച്ച രാത്രി ആശുപത്രിയില്‍ എത്തിയതെന്തിനെന്ന് എന്‍ഐഎ അനില്‍ അക്കരയോട് ആരാഞ്ഞു. മറ്റേതെങ്കിലും പ്രമുഖര്‍ അവിടെ എത്തുന്നുണ്ടോയെന്ന് അറിയാന്‍ ആശുപത്രിയിലെത്തിയതാണെന്നാണ് അനില്‍ അക്കരയുടെ മറുപടി. മന്ത്രി എസി മൊയ്തീന്‍ സ്വപ്ന സുരേഷിനെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ സന്ദര്‍ശിച്ചെന്ന് അനില്‍ അക്കര എംഎല്‍എ ആരോപിച്ചിരുന്നു.

ഇല്ലാത്ത പരിപാടി തട്ടിക്കൂട്ടി എംഎല്‍എയെയും എംപിയെയും ഒഴിവാക്കിയാണ് സ്വപ്‌ന ചികിത്സയിലിരിക്കെ ആശുപത്രിയിലെത്തിയതെന്നുമായിരുന്നു എസി മൊയ്തീനെതിരെ അനില്‍ അക്കരയുടെ ആരോപണം. ജില്ലാ കളക്ടര്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ എന്നിവരുടെ ഒത്താശയോടെയായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിനിടെയാണ് അനില്‍ അക്കരയും ആശുപത്രിയിലെത്തിയിരുന്നെന്ന വിവരം പുറത്തുവരുന്നത്.എന്നാല്‍ ആശുപത്രിയിലെത്തി സ്വപ്നയെ കണ്ടിട്ടില്ലെന്ന് പറഞ്ഞ അനില്‍ അക്കര എ സി മൊയ്തീനെതിരായ ആരോപണം ആവര്‍ത്തിക്കുകയും ചെയ്തു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സ്വപ്‌ന ആശുപത്രിയില്‍ കഴിഞ്ഞ ആറ് ദിവസങ്ങളില്‍ അവിടെ സന്ദര്‍ശിച്ച പ്രമുഖരുടെ വിവരങ്ങള്‍ എന്‍ഐഎ പരിശോധിക്കുന്നുണ്ട്.മെഡിക്കല്‍ കോളജിലെ ഇടത് അനുകൂലികളായ നഴ്‌സുമാരുടെ ഫോണില്‍ നിന്ന് സ്വപ്‌ന ഉന്നതരെ ബന്ധപ്പെട്ട ആരോപണത്തിലും അന്വേഷണം നടക്കുന്നുണ്ട്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, എന്നിവിടങ്ങളിലെ ഉന്നതരുമായാണ് ഇവര്‍ സംസാരിച്ചതെന്നാണ് അനില്‍ അക്കര എംഎല്‍എയുള്‍പ്പെടെയുള്ളവര്‍ ആരോപിച്ചത്. സെപ്റ്റംബര്‍ 7 നാണ് നെഞ്ചുവേദനയെ തുടര്‍ന്ന് സ്വപ്നയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.

ദൃശ്യത്തിന് പിന്നാലെ ബിഗ് ഡീൽ; നിവിനൊപ്പം 100 കോടിയുടെ മൾട്ടി-ഫിലിം പാർട്ണർഷിപ്പ് പ്രഖ്യാപിച്ച് പനോരമ സ്റ്റുഡിയോസ്

ബേലാ താർ അന്തരിച്ചു; ഇതിഹാസ സംവിധായകന് വിട

വെനസ്വേലയില്‍ നില്‍ക്കില്ല, ട്രംപിന്റെ ദൃഷ്ടി മറ്റു ചില രാജ്യങ്ങളിലേക്കും; ലക്ഷ്യമെന്ത്?

ദൃശ്യം 3 ക്ക് മുന്നേ മറ്റൊരു ജീത്തു ജോസഫ് ത്രില്ലർ; ‘വലതുവശത്തെ കള്ളൻ' ടീസർ

ദൃശ്യം 3 ഏപ്രിൽ ആദ്യവാരം റിലീസ്, വലിയ പ്രതീക്ഷകളില്ലാതെ ചിത്രം തിയറ്ററിൽ കാണാം: ജീത്തു ജോസഫ്

SCROLL FOR NEXT