Around us

ഇത് എന്റെ പാർട്ടിക്ക് മാത്രം എടുക്കാൻ കഴിയുന്ന തീരുമാനം; ശൈലജയെ പുറത്താക്കിയതിൽ ഷംസീർ

തിരുവനന്തപുരം: ഇത് എന്റെ പാർട്ടിക്ക് മാത്രം എടുക്കാൻ കഴിയുന്ന തീരുമാനമെന്ന് എ. എൻ ഷംസീർ. ശൈലജ ടീച്ചർക്ക് മന്ത്രി സ്ഥാനം നൽകാത്തതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു ഷംസീറിന്റെ മറുപടി.

നമ്മുടേത് പോലത്തെ ഒരു പാർട്ടിക്ക് മാത്രമേ ഇത്തരമൊരു തീരുമാനം എടുക്കാൻ കഴിയുകയുള്ളൂ. ധീരമായ തീരുമാനമാണിത്. ഷംസീർ പറഞ്ഞു.

കൊവിഡ് പടർന്നു പിടിക്കുമ്പോൾ ആരോ​ഗ്യ മന്ത്രിയെ മാറ്റുന്നതുമായി ബന്ധപ്പെട്ട ചർച്ചകളെ നിങ്ങൾ ഭയക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഒരു തരത്തിലുള്ള ഭയവുമില്ല എന്നായിരുന്നു മറുപടി. അതുകൂട്ടായ്തന്നെ കൈകാര്യം ചെയ്തു പോകും എന്നും ഷംസീർ പറഞ്ഞു.

ആരോ​ഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജയെ വീണ്ടും മന്ത്രിയാക്കേണ്ടെന്ന് സിപിഐഎം തീരുമാനിച്ചിരുന്നു. ശൈലജയ്ക്ക് മാത്രം ഇളവു നൽകേണ്ടെന്നാണ് പാർട്ടി തീരുമാനം. സിപിഐഎം പോളിറ്റ് ബ്യൂറോ അം​ഗം കോടിയേരി ബാലകൃഷ്ണനാണ് പുതുമുഖങ്ങളെ ഉൾപ്പെടുത്തിയുള്ള പട്ടിക മുന്നോട്ടുവെച്ചത്.

കെ.കെ ശൈലജയെ മാറ്റിനിർത്തുന്നതിനെതിരെ വലിയ വിമർശനമാണ് മാധ്യമ റിപ്പോർട്ടുകൾ പുറത്തു വന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളി‍ൽ ഉയരുന്നത്. ഒന്നാം പിണറായി സർക്കാരിൽ അന്താരാഷ്ട്ര ശ്രദ്ധ നേടിയ ആരോ​ഗ്യവകുപ്പ് മന്ത്രിയാണ് കെ.കെ ശൈലജ. കേരള ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടി വിജയിച്ച നേതാവു കൂടിയാണ്.

​'ഗുളികൻ ഇതുവഴി ചൂട്ടും കത്തിച്ച് പോവാറുണ്ടത്രേ'; ഫാന്റസി ഹൊറർ ചിത്രവുമായി ദേവനന്ദയുടെ ​'ഗു' ട്രെയ്ലർ

'കനകലതക്ക് വിട' ; ചെറുവേഷങ്ങളിലൂടെ മലയാള സിനിമയിലെ നിറസാന്നിധ്യം

നാനൂറ് പേജുള്ള തിരക്കഥയും, എഴുപതോളം കഥാപാത്രങ്ങളും; 'പെരുമാനി' സീരീസ് ആക്കേണ്ടതായിരുന്നുവെന്ന് മജു

'പാൻ ഇന്ത്യൻ സ്റ്റാർ അല്ല, ഞാനൊരു ആക്ടർ മാത്രമാണ്, രൺബീർ രാജ്യത്തെ ഏറ്റവും മികച്ച നടൻ'; ഫഹദ് ഫാസിൽ

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

SCROLL FOR NEXT