Around us

ശോഭ സുരേന്ദ്രനും പി.എം വേലായുധനും പാര്‍ട്ടി വിടുമെന്നത് വ്യാമോഹം; പിന്തുണച്ച് എ.എന്‍.രാധാകൃഷ്ണന്‍

ബി.ജെ.പി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന നേതാക്കളെ പിന്തുണച്ച് എ.എന്‍.രാധാകൃഷ്ണന്‍. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരെ ആഞ്ഞടിച്ച പി.എം.വേലായുധന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തിയതായി ട്വിന്റി ഫോര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ശോഭ സുരേന്ദ്രനും പി.എം.വേലായുധനും പാര്‍ട്ടി വിടുമെന്നത് വ്യാമോഹമാണെന്ന് എ.എന്‍.രാധാകൃഷ്ണന്‍ പ്രതികരിച്ചു.

പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ കോര്‍ കമ്മിറ്റി ചര്‍ച്ച ചെയ്യുമെന്ന് എ.എന്‍.രാധാകൃഷ്ണന്‍ വ്യക്തമാക്കി. പ്രശ്‌നങ്ങള്‍ പാര്‍ട്ടി നേതൃത്വത്തെ ബോധിപ്പിക്കുമെന്നും എ.എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പഴയ ആളുകളെ മൂലയ്ക്ക് ഒതുക്കിയിരിക്കുകയാണെന്നായിരുന്നു പി.എം.വേലായുധന്റെ ആരോപണം. ദളിതനായ തന്നെ അവഗണിച്ചു. ബി.ജെ.പി പ്രസിഡന്റ് എല്ലാ അംഗങ്ങളുടെയും നേതാവണെന്നും പരാതി പറയാന്‍ ആവര്‍ത്തിച്ച് വിളിച്ചിട്ടും കെ.സുരേന്ദ്രന്‍ തയ്യാറായില്ല. ഇതിന് പരിഹാരം കാണണമെന്നും പി.എം.വേലായുധന്‍ ആവശ്യപ്പെട്ടിരുന്നു. എ.എന്‍.രാധാകൃഷ്ണനും കെ.സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റാക്കിയതില്‍ വിയോജിപ്പുള്ള നേതാവാണ്. പാര്‍ട്ടി പരിപാടികളില്‍ നിന്നും വിട്ടുനിന്ന ശോഭ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം നേതൃത്വത്തിനെതിരെ പരസ്യമായി പ്രതികരിച്ചിരുന്നു.

AN Radhakrishnan Support PM Velayudhan

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT