Around us

ഇസഡ് ക്യാറ്റഗറി സുരക്ഷ സ്വീകരിക്കാന്‍ ഒവൈസിയോട് അമിത് ഷാ; എ ക്യാറ്റഗറി പൗരനാണ് ആകേണ്ടതെന്ന് മറുപടി

എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസിയോട് ഇസഡ് ക്യാറ്റഗറി സുരക്ഷ സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഉവൈസിയുടെ വാഹനത്തിന് നേരെ ആക്രമണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ ഒവൈസിക്ക് ഇസഡ് ക്യാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്താമെന്ന് അറിയിച്ചത്.

'' ഒവൈസിക്ക് നേരെ ഭീഷണിയുണ്ട്. സര്‍ക്കാര്‍ അദ്ദേഹത്തിന് z ക്യാറ്റഗറി സുരക്ഷ നല്‍കാമെന്ന് പറഞ്ഞതാണ്. പക്ഷേ അദ്ദേഹം അത് നിരസിക്കുകയാണ്. ഒവൈസിക്ക് നേരെ നടന്ന ആക്രമണത്തില്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിഷയത്തില്‍ ഇതുവരെ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്,'' അമിത് ഷാ പറഞ്ഞു.

പൊലീസ് ഒരു മാരുതി ആള്‍ട്ടോ കാറും, പിസ്റ്റളും പിടിച്ചെടുത്തിട്ടുണ്ട്.

അമിത് ഷാ യാത്രാവിവരം അറിയിച്ചില്ലെന്ന യുപി പൊലീസ് വാദവും അമിത് ഷാ ആവര്‍ത്തിച്ചു.

എന്നാല്‍ തനിക്ക് z ക്യാറ്റഗറി സുരക്ഷ വേണ്ടെന്നും എ ക്യാറ്റഗറി പൗരനായി ജീവിക്കാനുള്ള അവകാശമാണ് വേണ്ടതെന്നും ഒവൈസി തിരിച്ചടിച്ചു. എന്തുകൊണ്ടാണ് തനിക്കെതിരെ ചുമത്തിയ യു.എ.പി.എ പിന്‍വലിക്കാത്തത് എന്നും അദ്ദേഹം ചോദിച്ചു. എനിക്ക് ജീവിക്കണം, സംസാരിക്കണം, ഈ രാജ്യത്തെ പാവങ്ങള്‍ സുരക്ഷിതരാകുമ്പോള്‍ താനും സുരക്ഷിതനാകുമെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു.

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

ഇനി സത്യം പറയാലോ, ആ സിനിമയുടെ കഥ ഞാന്‍ മുഴുവന്‍ ശ്രദ്ധിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല: അജു വര്‍ഗീസ്

SCROLL FOR NEXT