Around us

തടവിലെന്ന് ഫാറൂഖ് അബ്ദുള്ള; അല്ലെന്ന് അമിത് ഷാ

THE CUE

വീട്ടുതടങ്കലിലാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള. തന്നെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന ആഭ്യന്തര മന്ത്രി അമിത് ഷാ കള്ളം പറഞ്ഞതില്‍ ദുംഖമുണ്ടെന്നും ഫാറുഖ് അബ്ദുള്ള പ്രതികരിച്ചു. വീടിന് മുന്നില്‍ പോലീസുണ്ട്. സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഫാറൂഖ് അബ്ദുള്ള ലോകസഭയില്‍ ഹാജരാവാതിരുന്നത് ചൂണ്ടിക്കാണിക്കപ്പെട്ടപ്പോഴായിരുന്നു അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തില്ലെന്ന് അമിത് ഷാ പ്രതികരിച്ചത്. തിങ്കളാഴ്ച മുതല്‍ ഫാറൂഖ് അബ്ദുള്ള സഭയില്‍ എത്തിയിട്ടില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് കശ്മിരിലെന്ന് ഡിഎംകെ ആരോപിച്ചു. തുറന്ന ജയിലാക്കി മാറ്റി.

തടവില്‍ കഴിയുന്ന നേതാക്കളെ വിട്ടയക്കണമെന്ന് ഡിഎംകെ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും കേന്ദ്ര സര്‍ക്കാറിന്റെ നടപടിക്കെതിരെ രംഗത്തെത്തി. ഫാറൂഖ് അബ്ദുള്ള ഉള്‍പ്പെടെയുള്ള നേതാക്കള്‍ തീവ്രവാദികളല്ലെന്ന് മമത പറഞ്ഞു.

അതേസമയം ബില്ലിനെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. വിഭജിച്ചല്ല രാജ്യത്തെ ഒന്നിപ്പിക്കേണ്ടത്. ജമ്മു കാശ്മീരിനെ കീറിമുറിച്ചും ജനപ്രതിനിധികളെ തടവിലാക്കിയും ഐക്യമുണ്ടാക്കാനാകില്ല. അധികാരം ദുര്‍വിനിയോഗം നടത്തുന്നച് രാജ്യസുരക്ഷയ്ക്ക് തന്നെ ദോഷമാകുമെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT