ശ്രീറാം വെങ്കിട്ടരാമന്‍
ശ്രീറാം വെങ്കിട്ടരാമന്‍

ശ്രീറാം വെങ്കിട്ടരാമന് ജാമ്യം

മാധ്യമപ്രവര്‍ത്തകന്‍ ബഷീറിന്റെ അപകടമരണ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് കോടതി ജാമ്യം അനുവദിച്ചു. തിരുവന്തപുരം ഒന്നാം ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

കേസ് ഡയറിയും രക്തപരിശോധനാഫലവും പരിശോധിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. അപകടമുണ്ടായ കാറിന്റെ ഭാഗങ്ങളും കോടതിയില്‍ എത്തിച്ചിരുന്നു. ചികിത്സയിലാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ അപേക്ഷ കോടതി തള്ളിയത്.

ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. അപകടത്തില്‍ ശ്രീരാമിന് തലയ്ക്കും നട്ടെല്ലിനും പരിക്കേറ്റിട്ടുണ്ട്. ഐഎഎസ് ഉദ്യോഗസ്ഥന്റെ നിയമലംഘനം ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.

ശ്രീരാം മദ്യപിച്ചിട്ടുണ്ടെന്ന് എങ്ങനെ കണ്ടെത്തിയെന്നും രക്തപരിശോധനഫലവും കോടതി ആവശ്യപ്പെട്ടിരുന്നു. വഫ ഫിറോസിന്റെ രഹസ്യമൊഴി പുറത്തായതില്‍ കോടതി വിമര്‍ശിച്ചു. ശ്രീറാം മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോയെന്ന് അറിയുന്നതിനായി ഡോപുമിന്‍ ടെസ്റ്റ് നടത്തണമെന്ന് സിറാജ് മാനേജ്‌മെന്റിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

Related Stories

No stories found.
The Cue
www.thecue.in