Around us

'എല്ലാ കമ്മ്യൂണിസ്റ്റുകാരെയും വിലക്ക് വാങ്ങാന്‍ കഴിയില്ല'; തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഓഫര്‍ നിരസിച്ച സിപിഎം നേതാവ് പറഞ്ഞത്

'പാര്‍ട്ടിപ്രവര്‍ത്തകരില്‍ ചിലരൊക്കെ മറുകണ്ടം ചാടുമായിരിക്കാം, പക്ഷെ എല്ലാ കമ്മ്യൂണിസ്റ്റുകാരെയും വിലക്ക് വാങ്ങാനാകില്ല', പാര്‍ട്ടിയിലേക്ക് ക്ഷണിക്കാനെത്തിയ തൃണമൂല്‍ കോണ്‍ഗ്രസുകാരോട് സിപിഎം നേതാവിന്റെ മറുപടി ഇങ്ങനെയായിരുന്നു. മുന്‍ സിപിഎം എംഎല്‍എമാരായ ലക്ഷ്മി കാന്ത റോയ്, മമത റോയ്, ബനാമലി റോയ് എന്നിവരെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് സമീപിച്ചത്. ബംഗാളിലെ ധുപ്ഗുരി അസംബ്ലി മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള നേതാക്കളായിരുന്നു ഇവര്‍.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ തൃണമൂലിനുണ്ടായ തിരിച്ചടിയെ തുടര്‍ന്നായിരുന്നു സിപിഎം നേതാക്കളെ പാര്‍ട്ടിയിലെത്തിക്കാനുള്ള നീക്കം സജീവമായതെന്ന് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഇലക്ഷന്‍ സ്ട്രാറ്റജിസ്റ്റ് ആയ പ്രശാന്ത് കിഷോര്‍ വഴിയായിരുന്നു നീക്കങ്ങള്‍.

സത്യസന്ധമായ പ്രവര്‍ത്തനം കൊണ്ടും ജനങ്ങള്‍ക്കിടയിലെ ഇടപെടല്‍കൊണ്ടും ഏറെ പിന്തുണയുള്ള നേതാക്കളാണ് ലക്ഷ്മികാന്ത റോയിയും മമത റോയിയും ബനാമലി റോയിയും. ഇവരിലൂടെ വടക്കന്‍ ബംലാളിലെ തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കുക ലക്ഷ്യമിട്ടായിരുന്നു മമത ബാനര്‍ജിയുടെ നീക്കം.

രണ്ട് തവണ ധുപ്ഗുരി മണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തിയ സിപിഎം നേതാവാണ് ലക്ഷ്മികാന്ത റോയ്. ഒരു മണ്‍കുടിലാണ് 70കാരനായ അദ്ദേഹത്തിന്റെ താമസം. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഇലക്ഷന്‍ കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ 4.6 ലക്ഷം രൂപയാണ് തന്റെ ആസ്തിയെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

കഴിഞ്ഞ കുറച്ചുനാളുകളായി പ്രശാന്ത് കിഷോറിന്റെ ടീമിലുള്ളവരാണെന്ന് പറഞ്ഞ് തന്നെ ചിലര്‍ വിളിക്കുന്നതായി ലക്ഷ്മികാന്ത റോയ് പറയുന്നു. 'പ്രായം മൂലം ഇപ്പോള്‍ ഒരു പാര്‍ട്ടിയുടെയും സജീവപ്രവര്‍കനല്ലെന്ന് അവരോട് ഞാന്‍ പറഞ്ഞു. പക്ഷെ എന്റെ വീട്ടില്‍ വരണമെന്ന് അവര്‍ നിര്‍ബന്ധം പിടിച്ചു. അങ്ങനെ അവര്‍ വന്നു, അവരെ വീടിന് പുറത്ത് ഞാന്‍ ഇരുത്തി, എന്നാല്‍ വീടിനകത്തേക്ക് വരണമെന്ന് അവര്‍ പറഞ്ഞു.'

'എന്നെ പോലുള്ള ഒരു കമ്മ്യൂണിസ്റ്റുകാരന്റെയടുത്ത് എന്താണ് സ്വകാര്യമായി പറയാനുള്ളതെന്നായിരുന്നു ഞാന്‍ ചോദിച്ചത്. എന്റെ വീടിന്റെ അവസ്ഥ കണ്ട അവര്‍ എന്നോട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരാന്‍ ആവശ്യപ്പെട്ടു. പാര്‍ട്ടിയില്‍ പ്രധാന സ്ഥാനം തന്നെയായിരുന്നു വാഗ്ദാനം. എന്റെ ഉത്തരം ലളിതമായിരുന്നു. ഞാന്‍ അവരോട് പറഞ്ഞു, ഞാന്‍ വിരമിച്ചിരിക്കുന്നത് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നാണ്, അല്ലാതെ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തില്‍ നിന്നല്ല. ഞങ്ങളുടെ പാര്‍ട്ടിപ്രവര്‍ത്തകരില്‍ ചിലരൊക്കെ മറുകണ്ടം ചാടുമായിരിക്കാം, പക്ഷെ എല്ലാ കമ്മ്യൂണിസ്റ്റുകാരെയും വിലക്ക് വാങ്ങാനാകില്ല', ലക്ഷ്മികാന്ത റോയ് പറഞ്ഞു.

ധുപ്ഗുരി മണ്ഡലത്തിലെ മുന്‍ എംഎല്‍എമാരായ ബനാമലി റോയ്, മമത റോയ് എന്നിവരെയും കിഷോറിന്റെ ആളുകള്‍ സമീപിച്ചിരുന്നു. തൃണമൂലിന്റെ ഓഫര്‍ നിരസിച്ച മമത റോയ്, ഇനി ഈ ആവശ്യമുന്നയിച്ച് തന്നെ സമീപിക്കരുതെന്നും ആവശ്യപ്പെട്ടു. ബനാമലി റോയ് തന്നെ വിളിച്ചവരെ വീട്ടിലേക്ക് വരാന്‍ പോലും അനുവദിച്ചില്ല.

നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണ് സിപിഎം നേതാക്കളെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വൃത്തങ്ങള്‍ പ്രതികരിച്ചു. തങ്ങളുടെ പ്രാദേശിക നേതാക്കള്‍ നടത്തിയ അഴിമതികളാണ് വടക്കന്‍ ബംഗാളില തോല്‍വിക്ക് കാരണം, സത്യസന്ധതയിലൂടെയും പ്രവര്‍ത്തനത്തിലൂടെയും ജനങ്ങള്‍ക്കിടയില്‍ ക്ലീന്‍ ഇമേജുള്ള നേതാക്കളിലൂടെ പാര്‍ട്ടിക്ക് മേഖലയില്‍ സ്വാധീനമുണ്ടാക്കാന്‍ സാധിക്കുമെന്ന് കണക്കുകൂട്ടലുണ്ടായിരുന്നുവെന്നും തൃണമൂല്‍ നേതാവ് പറഞ്ഞു.

യുവാക്കളിലെ ഹൃദയാഘാതത്തിന്റെ കാരണം? | Dr. Jo Joseph Interview

ഒരു നടനെ സ്റ്റാര്‍ മെറ്റീരിയലായി വളര്‍ത്തുന്നവര്‍ നടിമാര്‍ക്ക് ആ അവസരങ്ങള്‍ കൊടുക്കാറില്ല: ശാന്തി ബാലചന്ദ്രന്‍

രാജമൗലിക്കൊപ്പവും ആ മലയാളം സംവിധായകനൊപ്പവുമെല്ലാം വർക്ക് ചെയ്യണമെന്നാണ് ആ​ഗ്രഹം: മാളവിക മോഹനൻ

ഇതായിരുന്നല്ലേ ആ സർപ്രൈസ്!! ബേസിൽ ജോസഫും ഡോ അനന്തുവും നിർമാതാക്കളായി ആദ്യ ചിത്രം, ഒക്ടോബറിൽ ഷൂട്ട്

ആ സിനിമയാണ് അച്ഛന്‍റെ കരിയര്‍ തന്നെ മാറ്റി മറിച്ചത്, അത് വളരെ സ്പെഷ്യലാണ്: മാളവിക മോഹനന്‍

SCROLL FOR NEXT