ഗ്രേസ് വണ്‍ JON NAZCA/ REUTERS
Around us

ഗ്രേസ് വണ്‍ കപ്പലിലെ ഇന്ത്യക്കാരെ മോചിപ്പിച്ചു; മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ എല്ലാവരും ഉടന്‍ നാട്ടിലെത്തുമെന്ന് വിദേശകാര്യമന്ത്രാലയം

THE CUE

ഇറാനിയന്‍ എണ്ണ കപ്പലില്‍ കുടുങ്ങിയ ഇന്ത്യക്കാരെ മോചിപ്പിച്ചു. മൂന്ന് മലയാളികള്‍ ഗ്രേസ് വണ്‍ കപ്പലില്‍ ഉണ്ടായിരുന്ന 24 പേരേയും മോചിപ്പിച്ചെന്നും ഇവര്‍ ഉടന്‍ നാട്ടിലെത്തുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മണീഷര്‍ മോചനം സ്ഥിരീകരിച്ചെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ട്വീറ്റ് ചെയ്തു.

ജൂലൈ നാലിനാണ് ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുകയാണെന്ന് ആരോപിച്ച് ബ്രിട്ടന്‍ ഇറാനിയന്‍ കപ്പല്‍ പിടിച്ചെടുത്തത്.

കാസര്‍കോട് സ്വദേശിയും കപ്പലിലെ തേഡ് എഞ്ചിനീയറുമായ പി പ്രജിത്ത് (33), മലപ്പുറം സ്വദേശിയും ജൂനിയര്‍ ഓഫീസറുമായ കെ കെ അജ്മല്‍ (27), ഗുരുവായൂര്‍ സ്വദേശിയും സെക്കന്‍ഡ് ഓഫീസറുമായ റെജിന്‍ (40) എന്നിവര്‍ ഒരു മാസത്തിലധികമായി കപ്പലില്‍ കുടുങ്ങിയിരിക്കുകയായിരുന്നു.

ബ്രിട്ടീഷ് അധീനപ്രദേശമാണ് സ്‌പെയിനിന്റെ തെക്കേ തീരത്തുള്ള ജിബ്രാള്‍ട്ടര്‍.

ജ്രിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ വെച്ച് ബ്രിട്ടന്‍ ഇറാനിയന്‍ കപ്പല്‍ പിടിച്ചെടുത്തത് അന്താരാഷ്ട്രതലത്തില്‍ വലിയ വാര്‍ത്തയായിരുന്നു. കപ്പല്‍ 30 ദിവസം കൂടി തടങ്കലില്‍ വെയ്ക്കാന്‍ ജിബ്രാള്‍ട്ടര്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഗ്രേസ് വണ്‍ കപ്പല്‍ പിടിച്ചെടുത്തതിന് പിന്നാലെ ബ്രിട്ടീഷ് കപ്പല്‍ പിടിച്ചെടുത്താണ് ഇറാന്‍ തിരിച്ചടിച്ചത്. ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് പിടിച്ചെടുത്ത സ്റ്റെന ഇംപറോയില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 18 ഇന്ത്യക്കാരുണ്ട്.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT