Around us

മദ്യപിച്ച് കാറോടിച്ച് വിദ്യാര്‍ത്ഥിനികളെ ഇടിച്ചു തെറിപ്പിച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍ 

THE CUE

ആലപ്പുഴ പൂച്ചാക്കലില്‍ മദ്യപിച്ച് കാര്‍ ഓടിച്ച് വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പടെ ആറുപേരെ ഇടിച്ചുതെറിപ്പിച്ച സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മനോജ്, ഇയാളുടെ സുഹൃത്തായ അസാം സ്വദേശി ആനന്ദ് എന്നിവര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പൂച്ചാക്കല്‍ പൊലീസ് കേസ് എടുത്തത്. ഇതില്‍ ആനന്ദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മനോജ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വധശ്രമം, മദ്യപിച്ച് വാഹനം ഓടിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സംഭവസമയം കാര്‍ ഓടിച്ചിരുന്നത് ആനന്ദാണെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ മനോജ് തന്നെയാണ് വാഹനം ഓടിച്ചതെന്നാണ് അപകടത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ ബന്ധുക്കള്‍ പറയുന്നത്. കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും ഇവര്‍ ആരോപിക്കുന്നുണ്ട്.

ചൊവ്വാഴ്ചയായിരുന്നു വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പടെയുള്ളവരെ അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ചത്. പരുക്കേറ്റ വിദ്യാര്‍ത്ഥിനികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പൂച്ചാക്കല്‍ ശ്രീകണ്‌ഠേശ്വരം സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളായ ചന്ദന, അര്‍ച്ചന, സാഗി, അനഘ എന്നിവര്‍ക്കാണ് പരുക്കേറ്റിരുന്നത്. വിദ്യാര്‍ത്ഥിനികളെ ഇടിക്കുംമുമ്പ് ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച പൂച്ചാക്കല്‍ സ്വദേശി അനീഷിനെയും നാലു വയസുള്ള മകനെയും കാര്‍ തട്ടിയിരുന്നു.

സിനിമയുടെ റിലീസിന് തലേദിവസം വരെ കാത്തുനിന്നത് എന്തിന്?; നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും

ഇനി കാണാൻ പോകുന്നത് വില്ലന്റെ കഥ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ചിത്രീകരണം ആരഭിച്ചു

കാൻ ഫിലിം ഫെസ്റ്റിവലിന്റെ പരമോന്നത ബഹുമതിയായ പാം ഡോർ പുരസ്കാരം മെറിൽ സ്ട്രീപ്പിന്; സ്റ്റുഡിയോ ജിബിരിയ്ക്കും ജോർജ് ലൂക്കാസിനും ആദരം

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

SCROLL FOR NEXT