Around us

യോഗിക്ക് ഇഷ്ടപ്പെട്ടു; അക്ഷയ് കുമാര്‍ ചിത്രത്തിന് യുപിയില്‍ നികുതി വേണ്ട

അക്ഷയ്കുമാര്‍ ചിത്രം സാമ്രാട്ട് പൃഥ്വിരാജിന് നികുതി ഒഴിവാക്കി ഉത്തര്‍പ്രദേശ്. മുഖ്യമന്ത്രി ആദിത്യനാഥാണ് ചിത്രത്തിന് നികുതി ഈടാക്കില്ലെന്ന് പ്രഖ്യാപിച്ചത്. നേരത്തെ അക്ഷയ്കുമാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് വേണ്ടി ചിത്രത്തിന് പ്രത്യേക സ്‌ക്രീനിംഗ് വെച്ചിരുന്നു.

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ ആദിത്യനാഥ് അഭിനന്ദിച്ചു. ജൂണ്‍ മൂന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

'നിര്‍ഭാഗ്യവശാല്‍, നമ്മുടെ ചരിത്ര പാഠപുസ്തകങ്ങളില്‍ സാമ്രാട്ട് പൃഥ്വിരാജ് ചൗഹാനെപ്പറ്റി ഒന്നോ രണ്ടോ വാചകങ്ങളേയുള്ളൂ. പക്ഷേ, രാജ്യത്ത് അധിനിവേശം നടത്തിയവരെ കുറിച്ച് ഒരുപാട് കാര്യങ്ങള്‍ പറയുന്നു. ഇതേപ്പറ്റി നമ്മളുടെ പുസ്തകങ്ങളില്‍ എഴുതാന്‍ ആരുമില്ല. ഇത് വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മുഗള്‍ചക്രവര്‍ത്തിമാര്‍ക്കൊപ്പം നമ്മളുടെ രാജാക്കന്മാരെപ്പറ്റിയും അറിയണം. അവരും മഹാന്മാരാണ്.' എന്ന അക്ഷയ്കുമാറിന്റെ പരാമര്‍ശം വിവാദങ്ങള്‍ തീര്‍ത്തിരുന്നു.

'ഇത്തിരി നേരം ഒത്തിരി ഓർമ്മകൾ'; മികച്ച പ്രതികരണം നേടി റോഷൻ മാത്യു- സെറിൻ ശിഹാബ് ചിത്രം

ഹിറ്റ് ആവർത്തിച്ച് അൽത്താഫ്-അനാർക്കലി കോംബോ; മികച്ച പ്രതികരണവുമായി 'ഇന്നസെന്റ്'

അടയാളങ്ങൾ ഉടഞ്ഞവരുടെ കലാപങ്ങൾ: വേടനും പോറ്റിയും ജാതികേരളവും

ഡബിൾ മോഹൻ വരുന്നു 'വിലായത്ത് ബുദ്ധ' നവംബർ 21ന് തിയേറ്ററുകളിൽ

ചിരി, പ്രണയം, സസ്പെൻസ്... എല്ലാം ചേർന്നൊരു 'ഇത്തിരി നേരം'; റോഷൻ മാത്യു ചിത്രം തിയറ്ററുകളിൽ

SCROLL FOR NEXT