Around us

ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്

സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ കേസില്‍ ആകാശ് തില്ലങ്കേരിയുടെ കണ്ണൂരിലെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്. പുലര്‍ച്ചെയോടെയാണ് കണ്ണൂരിലെ കസ്റ്റംസ് ടീം റെയ്ഡ് തുടങ്ങിയത്. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയുമായുള്ള ആകാശ് തില്ലങ്കേരിയുടെ ബന്ധമാണ് റെയ്ഡിന് പിന്നിലെന്ന് സൂചന.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഷാഫിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആകാശ് തില്ലങ്കേരിയുടെ വീട്ടിലെ റെയ്ഡ് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ആകാശ് തില്ലങ്കേരി സ്ഥലത്തില്ലെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. മൊബൈല്‍ ഫോണും സ്വിച്ച്ഡ് ഓഫ് ആണ്.

അര്‍ജുന്‍ ആയങ്കിയും ആകാശ് തില്ലങ്കേരിയും

കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഇ.വികാസിന്റെ നേതൃത്വത്തിലാണ് റെയ്ഡ്. ഷുഹൈബ് വധക്കേസിലെ പ്രതിയായിരുന്ന ആകാശ് തില്ലങ്കേരിക്കെതിരെ അടുത്തിടെ സിപിഎമ്മും ഡിവൈഎഫ്‌ഐയും പരസ്യമായി രംഗത്ത് വന്നിരുന്നു.

എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവിതകഥ ‘പൊടി പൊടിച്ച ജീവിതം’ പ്രകാശനം ചെയ്തു​

ത്രില്ലടിച്ച് പ്രേക്ഷകർ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ; 'ദി തേർഡ് മർഡർ' തിയറ്ററുകളിൽ

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT