Around us

‘കൊലപ്പെടുത്താന്‍ ശ്രമിച്ചു’; എബിവിപിക്കെതിരെ അയ്ഷി ഘോഷിന്റെ പരാതി 

THE CUE

എബിവിപിക്കെതിരെ പരാതി നല്‍കി ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് അയ്ഷി ഘോഷ്. കൊലപാതക ശ്രമത്തിനാണ് എബിവിപിക്കെതിരെ അയ്ഷി ഘോഷ് പരാതി നല്‍കിയിരിക്കുന്നത്. കൃത്യമായ ആസൂത്രണത്തോടെ തന്നെ കൊലപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്ന് അയ്ഷി ഘോഷ് പരാതിയില്‍ പറയുന്നു. മാത്രമല്ല അക്രമികള്‍ തന്നെ ഭീഷണിപ്പെടുത്തുകയും ക്രൂരമായി അക്രമിക്കുകയും ചെയ്‌തെന്നും പരാതിയില്‍ പറയുന്നുണ്ട്. അക്രമികളില്‍ ഒരാള്‍ മുഖംമൂടി ധരിച്ചിരുന്നില്ലെന്നും അയാളെ കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കുമെന്നും അയ്ഷി ഘോഷ് വ്യക്തമാക്കിയിട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജനുവരി അഞ്ചിന് ജെഎന്‍യു കാമ്പസിനുള്ളില്‍ നടന്ന ആക്രമണത്തില്‍ അയ്ഷി ഘോഷിന് സാരമായി പരുക്കേറ്റിരുന്നു. ഇതിന് പിന്നാലെ അയ്ഷി ഘോഷിനെതിരെ രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്ത പോലീസിന്റെ നടപടിയും ഏറെ വിവാദമായിരുന്നു. യൂണിവേഴ്‌സിറ്റിയുടെ സെര്‍വര്‍ റൂം തല്ലിത്തകര്‍ത്തെന്നും സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചെന്നും ആരോപിച്ചായിരുന്നു അയ്ഷി ഘോഷ് അടക്കമുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തത്.

അതെസമയം കാമ്പസിനുള്ളില്‍ കടന്ന് അക്രമം നടത്തിയവരെ പിടികൂടാന്‍ പത്രപരസ്യം നല്‍കിയിരിക്കുകയാണ് ദില്ലി പോലീസ്. സംഭവം നടന്ന് മൂന്നു ദിവസമായിട്ടും ഒരാളെ പോലും പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളൊന്നും ലഭ്യമാകാത്ത സാഹചര്യത്തില്‍ കൂടിയാണ് മൊബൈല്‍ ദൃശ്യങ്ങള്‍ തേടി പോലീസ് പൊതുജനങ്ങളെ സമീപിക്കുന്നത്.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബാഡ്മിന്‍റൺ പ്രീമിയർ ലീഗ് ടൂർണമെന്‍റ് നവംബർ 16നും 23 നും

Kerala State Film Awards |മമ്മൂട്ടി മികച്ച നടൻ, മികച്ച നടി ഷംല ഹംസ, അവാർഡുകൾ വാരി മഞ്ഞുമ്മൽ ബോയ്സ്

Kerala State Film Awards | മമ്മൂട്ടി മികച്ച നടൻ, മികച്ച നടി ഷംല ഹംസ, ആസിഫിനും ടൊവിനോക്കും പ്രത്യേക ജൂറി പരാമർശം

'സ്‌ട്രേഞ്ചർ തിങ്‌സ് ചിത്രീകരണത്തിനിടയിൽ ബുള്ളീങ്ങും ഉപദ്രവവും'; ഡേവിഡ് ഹാർബറിനെതിരെ നിയമ നടപടിയുമായി മില്ലി ബോബി ബ്രൗൺ

'ഡും ഡും ഡും'; 'ഇന്നസെന്‍റ് ' സിനിമയിലെ വീഡിയോ ഗാനം പുറത്ത്

SCROLL FOR NEXT