Around us

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഐഷ സുല്‍ത്താന ലക്ഷദ്വീപിലേക്ക് തിരിച്ചു, തനിക്കെതിരെ ബിജെപി അജണ്ടയെന്ന് പ്രതികരണം

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെതിരായ ബയോവെപ്പണ്‍ പരാമര്‍ശത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഐഷ സുല്‍ത്താന കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് തിരിച്ചു. രാജ്യദ്രോഹക്കേസ് ചുമത്തിയ സാഹചര്യത്തില്‍ വിമാനമാര്‍ഗം അഗത്തി ദ്വീപ് വഴി കവരത്തിയിലേക്ക് എത്തും. ഞായറാഴ്ച കവരത്തി പൊലീസിന് മുന്നില്‍ ഹാജരാകും. അഭിഭാഷകനൊപ്പമാണ് ലക്ഷദ്വീപിലെത്തുന്നത്.

രാജ്യവിരുദ്ധമായി ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്നും തെറ്റ് ചെയ്യാത്തിടത്തോളം കാലം നീതി ലഭിക്കുമെന്ന് വിശ്വാസമുണ്ടെന്നും ഐഷ സുല്‍ത്താന കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അന്വേഷണ സംഘവുമായി സഹകരിക്കുമെന്നും നാടിനു നീതി ലഭിക്കുംവരെ പൊരുതുമെന്നും ഐഷ സുല്‍ത്താന.

കേസില്‍ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ടതിനു ശേഷം ആദ്യമായാണ് ഐഷ നാട്ടിലേക്ക് പോകുന്നത്. അറസ്റ്റു ചെയ്താല്‍ ഇടക്കാല ജാമ്യം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ഇപ്പോഴത്തെ നടപടികളില്‍ പൊലീസുകാരെ കുറ്റപ്പെടുത്തുന്നില്ല അവര്‍ ചെയ്യുന്നത് അവരുടെ ജോലി മാത്രമാണ്. എന്നാല്‍ തനിക്കെതിരായി കൃത്യമായ അജണ്ട ഉള്ളത് ബിജെപിക്കാണെന്നും ഐഷ സുല്‍ത്താന.

ലക്ഷദ്വീപില്‍ നിന്നുള്ള ചലച്ചിത്രപ്രവര്‍ത്തക ഐഷ സുല്‍ത്താന നടത്തിയ ബയോവെപ്പണ്‍ പരാമര്‍ശത്തില്‍ രാജ്യദ്രോഹക്കേസ് ചുമത്തിയിരുന്നു. വിവാദപരാമര്‍ശത്തിലേക്ക് തന്നെ വലിച്ചിഴച്ചത് മീഡിയ വണ്‍ ചാനലായിരുന്നു എന്നാണ് ഐഷ സുല്‍ത്താന കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. ലക്ഷദ്വീപില്‍ കൊവിഡ് ബാധിച്ച ആദ്യത്തെയാള്‍ പ്രഫുല്‍ പട്ടേലിനൊപ്പം വന്നയാളാണ്. അതിനേക്കുറിച്ച് വാര്‍ത്തകളുണ്ട്. അത് പറയാനാണ് ശ്രമിച്ചത്. സംവാദത്തിനിടെ അത് വിശദീകരിക്കാന്‍ ചാനല്‍ എനിക്ക് സമയം തന്നില്ലെന്നും ബയോളജിക്കലായാണ് ആ പരാമര്‍ശം നടത്തിയതെന്നും ഐഷ സുല്‍ത്താ ആരോപിക്കുന്നു.

ഐഷ സുല്‍ത്താന പറയുന്നതല്ല വസ്തുതയെന്നും മൂന്നോ നാലോ തവണ ബയോ വെപ്പണ്‍ പരാമര്‍ശത്തില്‍ വ്യക്തതയും വിശദീകരണവും നല്‍കാന്‍ അവര്‍ക്ക് അവസരം നല്‍കിയിരുന്നുവെന്നും മീഡിയ വണ്‍ വിശദീകരണം.

ചര്‍ച്ച നയിച്ച അവതാരകനും, മീഡിയ വണ്‍ സീനിയര്‍ ന്യൂസ് എഡിറ്ററുമായ നിഷാദ് റാവുത്തര്‍ ചാനലിന്റെ വീശദീകരണ വീഡിയോയില്‍ പറയുന്നത് ഇങ്ങനെ ''മൂന്നോ നാലോ തവണ അക്കാര്യത്തില്‍ വ്യക്തതയും വിശദീകരണവും നല്‍കാന്‍ ഞാന്‍ അവര്‍ക്ക് അവസരം നല്‍കിയിട്ടുണ്ട്. അതായിരുന്നു എനിക്ക് അക്കാര്യത്തില്‍ എനിക്ക് പരമാവധി ചെയ്യാനുണ്ടായിരുന്നത്. പരാമര്ശത്തിലേ ഗൗരവസ്വഭാവം ചൂണ്ടിക്കാട്ടിയിട്ടും സഹപാനലിസ്റ്റ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും തിരുത്താന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയ ഐഷയോട് ഇതിന്റെ ഉത്തരവാദിത്തം നിങ്ങള്‍ക്ക് മാത്രമായിരിക്കും എന്ന് പറഞ്ഞാണ് ഞാന്‍ ചര്‍ച്ച അവസാനിപ്പിച്ചത്.''

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT