Around us

ജാമിയയുടെ അഞ്ചാം നമ്പര്‍ ഗേറ്റിന് മുന്നില്‍ നിറയൊഴിച്ചത് ബൈക്കിലെത്തിയ സംഘം; നാല് ദിവസത്തിനിടെ മൂന്നാം വെടിവെപ്പ് 

THE CUE

ജാമിയ മിലിയ സര്‍വകലാശാലയ്ക്ക് നേരെ ഞായറാഴ്ച അര്‍ധരാത്രി വെടിയുതിര്‍ത്തത് ബൈക്കിലെത്തിയ സംഘം. അഞ്ചാം നമ്പര്‍ ഗേറ്റിന് മുന്നില്‍ നിന്നാണ് അക്രമികള്‍ നിറയൊഴിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. നാല് ദിവസത്തിനിടെ മൂന്നാമത്തെ വെടിവെപ്പാണ് പ്രതിഷേധക്കാരെ ലക്ഷ്യമിട്ട് നടക്കുന്നത്. രാത്രി 11.30 ഓടെയായിരുന്നു സംഭവം. നിറയൊഴിച്ചശേഷം അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. ചുവന്ന ജാക്കറ്റ് ധരിച്ചിരുന്ന രണ്ടുപേരാണ് അക്രമം നടത്തിയതെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.

സംഭവത്തിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പൊലീസ് സ്റ്റേഷന് മുന്നില്‍ അണിനിരന്ന് മുദ്രാവാക്യം മുഴക്കി. എന്നാല്‍ പരിശോധനയില്‍ ഉണ്ടകളൊന്നും കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസിന്റെ വാദം. ശനിയാഴ്ച വൈകീട്ടോടെ ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ക്ക് നേരെ കപില്‍ ഗുജ്ജാര്‍ എന്ന അക്രമി നിറയൊഴിച്ചിരുന്നു. ഡല്‍ഹി സാകേത് കോടതി ഇയാളെ രണ്ട് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ഇയാള്‍ ഏതെങ്കിലും സംഘടനയുടെ ഭാഗമാണോയെന്ന് അന്വേഷിച്ചുവരികയാണെന്നായിരുന്നു പൊലീസിന്റെ പ്രതികരണം. ഷഹീന്‍ ബാഗില്‍ സമരക്കാര്‍ ഇരിക്കുന്ന സ്ഥലത്തിന് സമീപത്തായിരുന്നു വെടിവെപ്പ്. വ്യാഴാഴ്ച 17 കാരനായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ജാമിയയിലെ പ്രതിഷേധക്കാര്‍ക്ക് നേരെ നിറയൊഴിച്ചിരുന്നു. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT