Around us

വ്യാജരേഖയില്‍ കൊച്ചി കപ്പല്‍ശാലയില്‍ ജോലി, അഫ്ഗാന്‍ പൗരന്‍ പിടിയില്‍

വ്യാജരേഖ ചമച്ച് കൊച്ചി കപ്പല്‍ശാലയില്‍ ജോലി ചെയ്ത് വരികയായിരുന്ന അഫ്ഗാന്‍ പൗരന്‍ അറസ്റ്റില്‍. കാബൂള്‍ സ്വദേശി ഈദ് ഗുള്‍ ആണ് പിടിയിലായത്. എറണാകുളം അസിസ്റ്റന്‍ കമ്മീഷണര്‍ വൈ. നിസാമുദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് സെന്‍ട്രല്‍ കൊല്‍ക്കത്തയില്‍ നിന്ന് ഈദ് ഗുളിനെ പിടികൂടിയത്. അസം സ്വദേശിയാണെന്നും അബ്ബാസ് ഖാന്‍ എന്നാണ് പേരെന്നും സ്ഥാപിക്കുന്ന തരത്തിലുള്ള തിരിച്ചറിയില്‍ കാര്‍ഡ് ഇദ്ദേഹം വ്യാജമായി ഉണ്ടാക്കുകയായിരുന്നു.

തിരിച്ചറിയല്‍ കാര്‍ഡിലെയും മറ്റ് രേഖകളിലെയും പേരിലെ വ്യത്യാസം കണ്ടാണ് കൊച്ചി കപ്പല്‍ശാല അധികൃതര്‍ അന്വേഷിച്ചത്.

ഈദ്ഗുളിന്റെ പിതാവ് അഫ്ഗാന്‍ പൗരനും മാതാവ് അസം സ്വദേശിയുമാണ്. മെഡിക്കല്‍ വിസയിലെത്തിയ ഈദ് ഗുള്‍ കാലാവധി അവസാനിച്ചിട്ടും തുടരുകയായിരുന്നു.

പുറമേ മനോഹരമായ ചിരിയും അകമേ ദേഷ്യം സൂക്ഷിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങള്‍ ആസിഫില്‍ സേഫാണ്: ജീത്തു ജോസഫ്

'തങ്കം കിട്ടാൻ അങ്കം വെട്ട്'; ധ്യാനും ലുക്മാനും പ്രധാന വേഷങ്ങളിൽ, വള തിയറ്ററുകളിൽ

നല്ല മേക്കേഴ്സിനൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ പണി പകുതി കുറയും, അവരുടെ ഫീഡിങ് അങ്ങനെയാണ്: ധ്യാന്‍ ശ്രീനിവാസന്‍

ഫഹദ് ഫാസിലിനെ വരെ തെറി വിളിച്ചിട്ടുണ്ട്, ഇടയ്ക്ക് എന്നെയും: ആ സംവിധായകനെപ്പറ്റി അച്ഛന്‍ പറഞ്ഞതിനെക്കുറിച്ച് ചന്തു സലിം കുമാര്‍

നടന്‍ റോബോ ശങ്കര്‍ അന്തരിച്ചു; മാരി,വിശ്വാസം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ പ്രതിഭ

SCROLL FOR NEXT