Around us

സാക്ഷിമൊഴി അട്ടിമറിക്കാന്‍ അഭിഭാഷകന്‍ രാമന്‍പിള്ള ദിലീപിന്റെ സഹോദരന്‍ അനൂപുമായി നടത്തിയ സംഭാഷണം പുറത്ത്

നടിയെ ആക്രമിച്ച കേസില്‍ സാക്ഷിമൊഴികള്‍ അട്ടിമറിച്ചതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പ്രോസിക്യൂഷന്‍ സാക്ഷിയായിരുന്ന ദിലീപിന്റെ സഹോദരന്‍ അനൂപുമായി അഭിഭാഷകന്‍ ബി.രാമന്‍പിള്ള നടത്തിയ സംഭാഷണമാണ് അന്വേഷ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.

ജയിലില്‍ നിന്ന് പള്‍സര്‍ സുനി ദിലീപിനയച്ച കത്തിനെക്കുറിച്ച് എങ്ങനെ മൊഴി നല്‍കണമെന്നാണ് ബി.രാമന്‍പിള്ള പ്രോസിക്യൂഷന്‍ സാക്ഷിയെ പഠിപ്പിക്കുന്നത്.

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയില്‍ ദിലീപിനെതിരായ പ്രധാന തെളിവുകളില്‍ ഒന്നാണ് ഈ കത്ത്. പ്രസ്തുത കത്തിനെക്കുറിച്ച് പൊലീസ് നടത്തിയ കണ്ടെത്തലുകള്‍ എങ്ങനെ മാറ്റിപ്പറയണമെന്നാണ് സീനിയര്‍ അഭിഭാഷകനായ ബി.രാമന്‍പിള്ള ദിലീപിന്റെ സഹോദരന്‍ അനൂപിനെ പഠിപ്പിക്കുന്നത്.

നടിയെ ആക്രമിച്ച വിവരം അറിഞ്ഞപ്പോള്‍ ചേട്ടനെ അറിയിക്കണമെന്ന് തോന്നിയോ എന്ന് പ്രോസിക്യൂഷന്‍ ചോദിച്ചാല്‍ ഓര്‍മ്മയില്ലെന്ന് ഉത്തരം നല്‍കണമെന്ന് മറ്റൊരു അഭിഭാഷകന്‍ പറയുന്നതിന്റെ ശബ്ദരേഖയും പുറത്ത് വന്നിരുന്നു. '

ആ' എന്ന് പറഞ്ഞപ്പോള്‍ എന്തിനാണ് 'ആ' എന്ന് പറയുന്നത്. ഓര്‍മ്മയില്ലെന്ന് പറയണം. ' ആ' എന്ന് പറഞ്ഞാല്‍ മറ്റ് പലതിനും ഉത്തരം നല്‍കേണ്ടി വരുമെന്നാണ് അഭിഭാഷന്‍ പറയുന്നത്. ദിലീപ് പെട്ടെന്ന് ആലുവയിലെ വീട്ടില്‍ താമസം മാറിയതുകൊണ്ട് പത്രത്തിലൂടെയോ ടി.വിയിലൂടെയോ നടി ആക്രമിക്കപ്പെട്ട വിവരം അറിഞ്ഞില്ലെന്ന് പറയണമെന്നതും ശബ്ദരേഖയില്‍ ഉണ്ട്.

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

SCROLL FOR NEXT