Around us

ജൂറി അംഗത്തിന്റെ ഭർത്താവ് മിടൂ ആരോപിതനായതിനാൽ 2018 ലെ സാഹിത്യത്തിനുള്ള നോബൽ റദ്ദാക്കിയിരുന്നു; അടൂരിനോട് എൻ എസ് മാധവൻ

സ്വഭാവ ഗുണം പരിശോധിച്ചിട്ട് കൊടുക്കാവുന്ന അവാര്‍ഡല്ല ഒഎന്‍വി സാഹിത്യ പുരസ്‌കാരമെന്ന സംവിധായകനും ഒ.എന്‍.വി കള്‍ച്ചറല്‍ അക്കാദമിയുടെ ചെയര്‍മാനുമായ അടൂര്‍ ഗോപാലകൃഷ്‍ണന്റെ പ്രതികരണത്തെ വിമർശിച്ച് എഴുത്തുകാരൻ എൻ എസ് മാധവൻ. സ്വഭാവമല്ല വൈരമുത്തുവിന്റെ രചനയ്ക്കാണ് ഒഎൻവി അവാർഡ് നൽകിയതെന്ന അടൂർ ഗോപാലകൃഷ്ണന്റെ അഭിപ്രായം തെറ്റാണെന്ന് എൻ എസ് മാധവൻ പറഞ്ഞു. നോബൽ സാഹിത്യ സമിതിയിലെ ജൂറി അംഗത്തിന്റെ ഭർത്താവ് മിടൂ ആരോപിതനായതിനാൽ 2018 ലെ നോബൽ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം റദ്ദാക്കിയ സംഭവം ഓർക്കണമെന്നും എൻ എസ മാധവൻ ട്വിറ്ററിൽ കുറിച്ചു.

തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് ഒഎന്‍വി സാഹിത്യപുരസ്‌കാരം നല്‍കുവാനുള്ള തീരുമാനത്തിനെതിരെ വലിയ പ്രതിഷേധങ്ങൾ സാംസകാരിക രംഗത്ത് നിന്നും ഉയർന്ന് വന്നിരുന്നു . അപ്പോഴാണ് സ്വഭാവ ഗുണം പരിശോധിച്ചിട്ട് കൊടുക്കാവുന്ന അവാര്‍ഡല്ല ഒഎന്‍വി സാഹിത്യ പുരസ്‌കാരമെന്നും എഴുത്തിന്റെ മികവ് പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നതെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞത്. ദ ക്യുവിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സ്വഭാവമല്ല, രചനയ്‌ക്കാണ് വൈരമുത്തുവിന് ഒ‌എൻ‌വി അവാർഡ് നൽകിയതെന്ന് അദൂർ പറഞ്ഞത് വളരെ തെറ്റാണ്. ഒരു ജൂറി അംഗത്തിന്റെ ഭർത്താവിനെതിരെ #MeToo ചാർജുകൾ ഉള്ളതിനാൽ 2018 ലെ സാഹിത്യത്തിനുള്ള നോബൽ റദ്ദാക്കിയതായി ഓർക്കുക. നിങ്ങൾ കലയുമായി ഇടപെടുമ്പോൾ സംവേദനക്ഷമത പുലർത്തുക
എൻ എസ് മാധവൻ

അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രതികരണം

ഒരാളുടെ സ്വഭാവ ഗുണം പരിശോധിച്ചിട്ട് കൊടുക്കാവുന്ന അവാര്‍ഡല്ല ഒ.എന്‍.വി സാഹിത്യ പുരസ്‌കാരം. എഴുത്തിന്റെ മികവ് പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നത്. അല്ലെങ്കില്‍ പിന്നെ സ്വഭാവ ഗുണത്തിന് പ്രത്യേക അവാര്‍ഡ് കൊടുക്കണം. വൈരമുത്തുവിന്റെ എഴുത്തുകള്‍ മികവുള്ളതായത് കൊണ്ടാണ് ജൂറി അദ്ദേഹത്തെ പരിഗണിച്ചത്. പിന്നെ അദ്ദേഹം ഇത്തരത്തിലുള്ള ആരോപണം നേരിടുന്ന വ്യക്തിയാണോ എന്ന് ജൂറിയ്ക്കു അറിയാമോ എന്ന് എനിക്കറിയില്ല. ഇനി അറിഞ്ഞാല്‍ തന്നെയും അദ്ദേഹത്തിന്റെ ക്യാരക്ടര്‍ നോക്കിയിട്ടല്ല അവാര്‍ഡ് നിശചയിക്കേണ്ടത് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. കള്‍ച്ചറല്‍ സൊസൈറ്റിയുടെ ചെയര്‍മാന്‍ എന്ന നിലയ്ക്ക് ജൂറിയുടെ തീരുമാനങ്ങളില്‍ ഞാന്‍ ഇടപെടാറില്ല. അവാര്‍ഡ് പിന്‍വലിക്കാനുള്ള സാധ്യതും ഞാന്‍ കാണുന്നില്ല. ഇത്തരത്തിലുള്ള ആരോപണം നേരിടുന്ന വ്യക്തിയാണെന്ന് ഞാന്‍ ഇപ്പോഴാണ് അറിയുന്നത്. ഇനി നേരത്തെ അറിഞ്ഞാല്‍ പോലും ജൂറിയുടെ തീരുമാനങ്ങളില്‍ എനിക്ക് ഇടപെടാന്‍ സാധിക്കില്ല. ഇത് ആരോപണം മാത്രമാണ്. അത് വെരിഫൈ ചെയ്ത് അയാള്‍ ആരോപണ മുക്തനാണോ ആരോപണ വിധേയനാണോ എന്ന് തീരുമാനിക്കാനുള്ള അധികാരമൊന്നും നമുക്കില്ല. ജൂറിയെ സംബന്ധിച്ചിടത്തോളം എഴുത്തിന്റെ മികവ് മാത്രം അവാര്‍ഡ് തീരുമാനിക്കുള്ള മാനദണ്ഡം.

സിഐഡി മൂസയുമായി താരതമ്യം ചെയ്യുന്നു എന്നതിൽ പരം സന്തോഷമുണ്ടോ? പെറ്റ് ഡിറ്റക്ടീവ് 2 പ്ലാനിലുണ്ട്: പ്രനീഷ് വിജയൻ അഭിമുഖം

സ്നേഹം വിരഹം പ്രതികാരം... 'പാതിരാത്രി'യിൽ കയ്യടി നേടി സണ്ണി വെയ്നും ആൻ ആഗസ്റ്റിനും

വൃഷഭ അഭിനയ പ്രാധാന്യമുളള സിനിമ, അപ്പോൾ 'God Of Acting' അല്ലാതെ മറ്റേത് ഓപ്‌ഷൻ: സംവിധായകൻ നന്ദകിഷോര്‍ അഭിമുഖം

ശിരോവസ്ത്ര വിവാദവും സ്‌കൂള്‍ നിയമങ്ങളും; പള്ളുരുത്തി സെന്റ് റീത്താസില്‍ സംഭവിക്കുന്നത് എന്ത്?

കഥാപാത്രങ്ങൾക്ക് പേരിടാൻ ഇവരുടെ അനുമതി വേണമെന്ന അവസ്ഥ, സെൻസർ ബോർഡ് നടപടികൾക്കെതിരെ പ്രതിഷേധിക്കും: ബി. രാകേഷ്

SCROLL FOR NEXT