Around us

പ്രതിസന്ധികാലത്ത് മുന്നില്‍ നിന്ന് നയിച്ചത് ടീച്ചറാണ്; ശൈലജ ടീച്ചറെ തിരികെ കൊണ്ടുവരണമെന്ന് പാര്‍വതി

സിപിഐഎം നേതാവ് കെകെ ശൈലജയെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവരണമെന്ന് നടി പാര്‍വതി തിരുവോത്ത്. ആരോഗ്യ അടിയന്തരാവസ്ഥയുടെ കാലത്ത് സംസ്ഥാനത്തെ നയിച്ചത് കെകെ ശൈലജ ടീച്ചറാണ്.

ഈ കാലഘട്ടത്തിലെ തന്നെ കഴിവുറ്റ നേതാക്കളില്‍ ഒരാളാണ് ശൈലജ ടീച്ചര്‍. മഹാഭൂരിപക്ഷത്തിലാണ് ടീച്ചറിനെ ജനം തെരഞ്ഞെടുത്തത്. അവരെ തിരികെ കൊണ്ടുവരണമെന്ന് പാര്‍വതി ആവശ്യപ്പെട്ടത്.

സംസ്ഥാനം കൊവിഡിന്റെ രണ്ടാം തരംഗ നേരിടുമ്പോള്‍ സിപിഐഎം ടീച്ചറെ വിപ്പിന്റെ റോളിലേക്ക് മാറ്റുന്നു. ഇത് സത്യം തന്നെയാണോ? പാര്‍വതി ചോദിച്ചു.

ജനങ്ങള്‍ തെരഞ്ഞെടുത്ത നേതാവിനെ മാറ്റിനിര്‍ത്തുന്നത് ശരിയല്ലെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. നേരത്തെ നടി റിമ കല്ലിങ്കലും കെകെ ശൈലജയെ മാറ്റിയ തീരുമാനത്തില്‍ വിമര്‍ശനവുമായി മുന്നോട്ട് വന്നിരുന്നു.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT