Around us

മാളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കും, നടിയെ അപമാനിച്ച സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുക്കും

കൊച്ചിയിലെ മാളില്‍ യുവനടിയെ രണ്ട് യുവാക്കള്‍ അപമാനിച്ച സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുക്കും. യുവനടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കുമെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയ പോസ്റ്റ് ആധാരമാക്കി സ്വമേധയാ കേസെടുക്കാനാണ് പൊലീസ് തീരുമാനം. സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് കളമശേരി എസ്.ഐ പി.ആര്‍.സന്തോഷ് ദ ക്യുവിനോട് പറഞ്ഞു.

കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി വേണമെന്ന നിലപാടിലാണ് കൊച്ചി ലുലു മാള്‍ അധികൃതരും. കളമശേരി സി.ഐയുടെ നേതൃത്വത്തിലുള്ള ടീം മാളിലെത്തി സി.സി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കും.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൊച്ചിയിലെ പ്രമുഖ ഷോപ്പിങ് മാളില്‍ വെച്ച് രണ്ട് യുവാക്കളില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവം സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു യുവനടി വെളിപ്പെടുത്തിയത്. കുടുംബത്തോടൊപ്പം ഷോപ്പിംഗിനെത്തിയപ്പോള്‍ പിന്നാലെയെത്തിയ രണ്ട് യുവാക്കള്‍ ശരീരത്തില്‍ സ്പര്‍ശിച്ച ശേഷം കടന്നുകളഞ്ഞതായും പിന്നീട് ഹൈപ്പര്‍ മാര്‍ക്കറ്റിലെത്തിയപ്പോള്‍ പിന്തുടര്‍ന്ന് അപമാനിക്കാന്‍ ശ്രമിച്ചെന്നും യുവനായിക സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു.

കേസിന്റെ ഭാഗമാകാൻ റെഡി അല്ലേ; 'പെണ്ണ് കേസ്' നാളെ തിയറ്ററുകളിൽ

'2007 കാലഘട്ടത്തിൽ ഒരു സ്ത്രീ നടത്തിയ തട്ടിപ്പിൽ നിന്ന് പ്രചോദനം കൊണ്ട സിനിമ'; പെണ്ണ് കേസിനെക്കുറിച്ച് സംവിധായകൻ

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍

ഓസ്കർ 2026; മികച്ച ചിത്രത്തിനായുള്ള നാമനിർദേശപട്ടികയിൽ ഇടം നേടി കാന്താരയും തൻവി ദി ഗ്രേറ്റും

ഇന്ത്യൻ സംഗീതത്തിന്‍റെയും കലകളുടെയും സംഗമം “രംഗോത്സവ് – ദ് ഇന്ത്യൻ നൈറ്റ്” ഈ മാസം 18ന് ഷാർജയിൽ

SCROLL FOR NEXT