Around us

നടിയെ അപമാനിച്ച പ്രതികള്‍ പെരിന്തല്‍മണ്ണ സ്വദേശികള്‍, കീഴടങ്ങും

എറണാകുളം ഇടപ്പള്ളി ലുലു ഷോപ്പിംഗ് മാളില്‍ യുവനടിയെ അപമാനിച്ച പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ മങ്കട, കടന്നമണ്ണ സ്വദേശികളാണെന്ന് പൊലീസ് അറിയിച്ചു. നടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താനൊരുങ്ങുകയാണ് പൊലീസ്. കൊച്ചിയില്‍ നിന്ന് പൊലീസ് സംഘം പെരിന്തല്‍മണ്ണയിലേക്ക് തിരിച്ചിട്ടുണ്ട്. ഇര്‍ഷാദ്, ആദില്‍ എന്നിവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തി.

നടിയെ മനഃപൂര്‍വം അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് പ്രതികള്‍ മനോരമാ ന്യൂസിനോട് പറഞ്ഞു. ജോലി ആവശ്യത്തിനായാണ് ഷോപ്പിംഗ് മാളില്‍ എത്തിയത്. അബദ്ധത്തില്‍ കൈ തട്ടിയതാകാമെന്നാണ് പ്രതികളുടെ വാദം.

'കൊച്ചി ഷോപ്പിങ് മാളിലെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ വെച്ചാണ് നടിയെ കണ്ടത്. അത് നടിയാണോ എന്നുറപ്പുണ്ടായിരുന്നില്ല. മറ്റൊരു കുടുംബമെത്തി ഫോട്ടോ എടുക്കുന്നത് കണ്ടപ്പോഴാണ് നടിയാണെന്ന് ഉറപ്പിച്ചത്. അപ്പോള്‍ അവരുടെ സമീപത്തേക്ക് പോയി എത്ര സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്ന് ചോദിച്ചു. നടിയുടെ സഹോദരിയാണ് ഗൗരവത്തോടെ മറുപടി തന്നത്. അപ്പോള്‍ തന്നെ തിരിച്ചുവന്നിരുന്നു. നടിയുടെ പിറകെ നടന്നിട്ടില്ല. അറിഞ്ഞുകൊണ്ട് നടിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചിട്ടില്ല.' നടിയോടും കുടുംബത്തോടും ക്ഷമചോദിക്കുന്നുവെന്നും പ്രതികള്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഡിസംബര്‍ 17നാണ് കുടുംബത്തോടൊപ്പം കൊച്ചി ലുലു മാളില്‍ ഷോപ്പിംഗിനെത്തിയ നടിയെ അപമാനിക്കാന്‍ ശ്രമം നടന്നത്. പിന്നാലെ കൂടി രണ്ട് പേര്‍ ശരീരത്തില്‍ സ്പര്‍ശിച്ച് കടന്നുപോയെന്നാണ് നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ലുലു മാളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ കണ്ടെടുത്തെങ്കിലും കവാടത്തിലെ രജിസ്റ്ററില്‍ പേരോ വിവരങ്ങളോ ഫോണ്‍ നമ്പരോ ഇവര്‍ നല്‍കിയിരുന്നില്ലെന്നും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ശനിയാഴ്ചയാണ് പ്രതികളുടെ ദൃശ്യങ്ങള്‍ പൊലീസ് പുറത്ത് വിട്ടത്.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT