Around us

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിനെത്തിച്ചു; ശരത്തിനെ പ്രതിചേർത്ത് അനുബന്ധ കുറ്റപത്രം

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ സുഹൃത്തായ ശരത്തിനെ പ്രതിചേർത്ത് ക്രൈം ബ്രാഞ്ചിന്റെ അനുബന്ധ കുറ്റപത്രം. പീഡന ദൃശ്യങ്ങൾ ശരത്ത് മുഖേന ദീലിപിന്റെ കയ്യിലെത്തി എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്താണ് അനുബന്ധ കുറ്റപത്രത്തിലെ ഏക പ്രതി. 125 പേരുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും 80 ഓളം പേരെയാണ് പ്രോസിക്യൂഷൻ സാക്ഷികളാക്കിയിരിക്കുന്നത്.

നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ 2017 നവംബർ മാസത്തിൽ ദിലീപിന്റെ കൈവശമെത്തി എന്ന് തന്നെയാണ് കുറ്റപത്രത്തിൽ പറയുന്നത്. ഈ ദൃശ്യങ്ങൾ നശിപ്പിക്കുകയോ മനപൂർവ്വം മറച്ചുപിടുക്കുകയോ ചെയ്യുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ശരത്തിനെ പ്രതിചേർത്തത്.

അനുബന്ധ കുറ്റപത്രം സമർപ്പിക്കാനുള്ള സമയ പരിധി കഴിഞ്ഞ വെള്ളിയാഴ്ച അവസാനിച്ചെങ്കിലും കൂടുതൽ സമയം ആവശ്യപ്പെട്ടുകൊണ്ട് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ദിലീപിന്റെ പക്കൽ ദൃശ്യങ്ങൾ എത്തി എന്നതിന് മൂന്ന് കാര്യങ്ങളാണ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഒന്ന് ശരത് വീട്ടിൽ കൊണ്ടുവന്ന ദൃശ്യങ്ങൾ കണ്ടതിന് സാക്ഷിയായ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയാണ്.

ദൃശ്യങ്ങൾ സംബന്ധിച്ച് ദിലീപും സഹോദരൻ അനുപൂം സു​ഹൃത്ത് ശരത്തുമടക്കമുള്ളവർ നടത്തുന്ന സംഭാഷണത്തിന്റെ ശബ്ദരേഖയാണ് രണ്ടാമത്തേത്.

ദിലീപിന്റെ സഹോദരൻ അനുപിന്റെ ഫോണിന്റെ ഫോറൻസിക് പരിശോധന നടത്തിയപ്പോൾ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ സംബന്ധിച്ചുള്ള നാല് പേജ് വിവരണം കിട്ടിയിരുന്നു. ഇതും ക്രൈം ബ്രാഞ്ച് അനുബന്ധ കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT