Around us

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരാകുന്നില്ല; നടിയെ ആക്രമിച്ച കേസിന്റെ വിചാരണ അനിശ്ചിതത്വത്തില്‍

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരാകാതായതോടെ നടിയെ ആക്രമിച്ച കേസിന്റെ വിചാരണ അനിശ്ചിതത്വത്തില്‍. വിചാരണ കോടതിക്കെതിരെ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പ്രോസിക്യൂഷന്‍ പരാതി നല്‍കിയിട്ടുണ്ട്. കേസ് വേഗത്തില്‍ തീര്‍ക്കാന്‍ സുപ്രിംകോടതി നിര്‍ദേശമുണ്ടന്ന് വിചാരണ കോടതി വ്യക്തമാക്കുന്നു. പ്രേസിക്യൂഷന്‍ എത്തിത്തതിനാല്‍ കൂടുതല്‍ വിചാരണ അടക്കമുള്ള തുടര്‍നടപടികളിലേക്ക് കോടതിക്ക് കടക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കേസില്‍ സാക്ഷി വിസ്താരമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. കേസിന്റെ വിചാരണ ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് നേരത്തെ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ വിചാരണ ആറ് മാസത്തിനകം പൂര്‍ത്തിയാക്കാനാകില്ലെന്ന് വിചാരണ കോടതി തന്നെ സുപ്രീംകോടതിയെ അറിയിക്കുകയും, സമയം നീട്ടിനല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇതിനിടെയാണ് സുതാര്യമായ വിചാരണ പ്രതീക്ഷിക്കുന്നില്ലെന്നും, തുടര്‍നടപടികള്‍ നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ രംഗത്തെത്തിയത്. മറ്റൊരു കോടതിയിലേക്ക് വിചാരണ മാറ്റണമെന്നും ആവശ്യമുണ്ടായിരുന്നു. ഹൈക്കോടതി രജിസ്ട്രാര്‍ക്കും ഇത് കാണിച്ച് പരാതി നല്‍കിയിരുന്നു.

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

SCROLL FOR NEXT