Around us

'സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തയാള്‍, ദിലീപിന്റെ ചരിത്രം കണക്കിലെടുക്കണം'

ദിലീപ് സ്വന്തം സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ക്വട്ടേഷന്‍ കൊടുത്ത വ്യക്തിയാണ്. ആക്രമണത്തിന് പിന്നില്‍ കൃത്യമായ ആസുത്രണം നടന്നിട്ടുണ്ട്. നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാനുള്ള നീക്കവും പ്രതികളുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ട്. ഐ.പി.സി തയ്യാറാക്കിയവര്‍ ചിന്തിക്കാത്ത വിധത്തിലുള്ള കുറ്റകൃത്യമാണ് ദിലീപ് ചെയ്തിരിക്കുന്നത്. അതിനാല്‍ ദിലീപ് മുന്‍കൂര്‍ജാമ്യത്തിന് അര്‍ഹനല്ലെന്നും കോടതിയില്‍ പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

ദിലീപിന്റേത് ശാപവാക്കല്ലെന്നും വധഗൂഢാലോചനയാണെന്നും പ്രൊസിക്യൂഷന്‍ വാദിച്ചു. ദേഹത്ത് കൈ വച്ച് സുദര്‍ശന്റെ കൈ വെട്ടണമെന്നാണ് ദിലീപ് പറഞ്ഞത്. സുദര്‍ശനും സോജനും പണി കൊടുക്കണമെന്ന് ദിലീപ് പറയുന്നതിന് സംഭാഷണം തെളിവായുണ്ടെന്നും പ്രോസിക്യൂഷന്‍ പറയുന്നു.

അതേസമയം കേസില്‍ ബാലചന്ദ്രകുമാര്‍ വിശ്വസ്തനായ സാക്ഷിയാണെന്നും പ്രോസിക്യൂഷന്‍. ബാലചന്ദ്രകുമാര്‍ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലും എന്ന് പറയുന്നത് കാണുകയും കേള്‍ക്കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ ബാലചന്ദ്രകുമാര്‍ ഭാര്യയോടും പറഞ്ഞിരുന്നു.

ദിലീപ് കുറ്റക്കാരനാണെന്ന് തെളിയിക്കാന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി മാത്രം മതി. വിശ്വസ്തനായ സാക്ഷിയുടെ മൊഴി വിശ്വസിച്ചുകൊണ്ട് കേസ് രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT