Around us

സുദര്‍ശന്റെ കൈ വെട്ടണമെന്ന് ദിലീപ് പറഞ്ഞു, 'പണികൊടുക്കണമെന്നത് ശാപവാക്കല്ല: പ്രൊസിക്യൂഷന്‍

ദിലീപിന്റേത് ശാപവാക്കല്ലെന്നും വധഗൂഢാലോചനയാണെന്നും പ്രൊസിക്യൂഷന്‍ ഹൈക്കോടതിയില്‍. പ്രതികളുടെ സംഭാഷണം വധഗൂഢാലോചചനയുടെ ഭാഗമാണ്. ദേഹത്ത് കൈ വച്ച് സുദര്‍ശന്റെ കൈ വെട്ടണമെന്നാണ് ദിലീപ് പറഞ്ഞത്. സുദര്‍ശനും സോജനും പണി കൊടുക്കണമെന്ന് ദിലീപ് പറയുന്നതിന് സംഭാഷണം തെളിവായുണ്ട്. ദിലീപ് വീട്ടിലിരുന്ന് പറഞ്ഞത് ശാപവാക്കാണെന്നായിരുന്നു പ്രതിഭാഗം നേരത്തെ വാദിച്ചിരുന്നത്. നടി ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസ് അസാധാരണമായ ഒന്നാണെന്നും പ്രൊസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.

കേസില്‍ ബാലചന്ദ്രകുമാര്‍ വിശ്വസ്തനായ സാക്ഷിയാണെന്നും പ്രോസിക്യൂഷന്‍ പറയുന്നു. ബാലചന്ദ്രകുമാര്‍ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലും എന്ന് പറയുന്നത് കാണുകയും കേള്‍ക്കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ ബാലചന്ദ്രകുമാര്‍ ഭാര്യയോടും പറഞ്ഞിരുന്നു.

ദിലീപ് കുറ്റക്കാരനാണെന്ന് തെളിയിക്കാന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി മാത്രം മതി. വിശ്വസ്തനായ സാക്ഷിയുടെ മൊഴി വിശ്വസിച്ചുകൊണ്ട് കേസ് രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. കേസ് രജിസ്റ്റര്‍ ചെയ്യുന്നത് കൊണ്ട് കേസിനെയോ അന്വേഷണത്തെയോ ഏതെങ്കിലും രീതിയില്‍ അത് ബാധിക്കില്ലെന്നും പ്രോസിക്യൂഷന്‍ കൂട്ടിച്ചേര്‍ത്തു.

ഒരു കലക്ക് കലക്കാൻ ജസ്റ്റിൻ ചേട്ടൻ വരുന്നു; 'ബെത്‌ലഹേം കുടുംബ യൂണിറ്റ്‌' അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു

ലാൽ സാറിനൊപ്പം ചെയ്യുന്നത് കോമഡി- ആക്ഷൻ ത്രില്ലർ: അനൂപ് സത്യൻ അഭിമുഖം

നീലക്കണ്ണകളുള്ളൊരു വെൺ മേഘ പക്ഷി; 'ലോ ആന്‍ഡ് ഓര്‍ഡറി'ലെ ഗാനമെത്തി

50 സ്ക്രീനുകൾ, കേരളത്തിലെ ഏറ്റവും വലിയ തിയറ്റർ ഗ്രൂപ്പായി മാജിക് ഫ്രെയിംസ്

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

SCROLL FOR NEXT