Around us

നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണ ആറുമാസത്തിനകം പൂര്‍ത്തിയാക്കണം; സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി

THE CUE

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി. 58 പേജുള്ള വിധിയിലാണ് വിചാരണയ്ക്ക് സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞിരിക്കുന്നത്.

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടി ഉള്‍പ്പെടെയുള്ള സ്വതന്ത്ര ഏജന്‍സികളെ കൊണ്ട് ദിലീപിന് പരിശോധിപ്പിക്കാമെന്നും കോടതി നിര്‍ദേശിച്ചു. തയ്യാറാക്കുന്ന റിപ്പോര്‍ട്ട് കേസിലെ പ്രതികള്‍ക്കും അവര്‍ ചുമതലപ്പെടുത്തുന്നവര്‍ക്കും മാത്രമേ ലഭിക്കാവും. മജിസ്‌ട്രേറ്റിന്റെ സമ്മതപ്രകാരം ദിലീപിന് ദൃശ്യങ്ങള്‍ കാണാം. അഭിഭാഷകര്‍, ഐ ടി വിദഗ്ധര്‍ എന്നിവരെ ഒപ്പം കൂട്ടാം. എന്നാല്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നില്ലെന്ന് വിചാരണ കോടതി ഉറപ്പു വരുത്തണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

2017 നവംബര്‍ 21നാണ് ദിലീപിനെ കേസില്‍ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രം സമര്‍പ്പിച്ച് രണ്ട് വര്‍ഷമാകുമ്പോഴും വിചാരണ തുടങ്ങിയിട്ടില്ല. ഇതിനിടെയാണ് സുപ്രീംകോടതിയുടെ നിര്‍ണായക ഇടപെടല്‍. കേസിലെ പ്രതികള്‍ വിവിധ കോടതികളില്‍ ഹര്‍ജികള്‍ നല്‍കിയത് വിചാരണ വൈകിപ്പിക്കാനാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ബലാത്സംഗ കേസുകളില്‍ വിചാരണ വൈകുന്നത് പ്രതികള്‍ രക്ഷപ്പെടുന്നതിന് ഇടയാക്കുമെന്ന് ആശങ്കയുണ്ട്. വിചാരണ വേഗത്തിലാക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ച സാഹചര്യത്തില്‍ ദിലീപ് അടക്കമുള്ള പ്രതികളെ വിളിച്ചു വരുത്തി കുറ്റപത്രം കേള്‍പ്പിക്കുകയും മറ്റ് നടപടികളിലേക്ക് നീങ്ങുകയും ചെയ്യാം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT