Around us

കോക് പിറ്റില്‍ കയറാന്‍ ശ്രമിച്ചു, ഷൈന്‍ ടോം ചാക്കോയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു

ദുബായില്‍ നിന്ന് കേരളത്തിലേക്കുളള യാത്രയ്ക്കിടെ വിമാനത്തിന്‍റെ കോക് പിറ്റില്‍ കയറാന്‍ ശ്രമിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയെ വിമാന അധികൃതർ ഇറക്കിവിട്ടു. കഴിഞ്ഞ ദിവസം യുഎഇയില്‍ റിലീസായ ഭാരതസ‍ർക്കസ് ചിത്രത്തിന്‍റെ പ്രമോഷന്‍ കഴിഞ്ഞ് കേരളത്തിലേക്ക് മടങ്ങുമ്പോഴാണ് സംഭവമുണ്ടായത്.

ഇന്ന് ഉച്ചക്ക് 1.30 നുളള എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലാണ് ഷൈന്‍ കേരളത്തിലേക്ക് യാത്ര ചെയ്യാനിരുന്നത്. കോക് പിറ്റിലേക്ക് കയറാന്‍ ശ്രമിച്ച നടനോട് സീറ്റിലേക്ക് തിരികെ ഇരിക്കാന്‍ അധികൃതർ ആവശ്യപ്പെട്ടുവെങ്കിലും ഷൈന്‍ വിസമ്മതിച്ചതോടെയാണ് അധികൃതർ തുടർ നടപടികളിലേക്ക് കടന്നത്. പിന്നീട് ദുബായ്എമിഗ്രേഷന്‍ അധികൃതർക്ക് അദ്ദേഹത്തെ കൈമാറി.എന്തിനാണ് കോക്പിറ്റിലേക്ക് കയറാന്‍ ശ്രമിച്ചതെന്നതടക്കമുളള കാര്യങ്ങള്‍ ഷൈനിനോട് അധികൃതർ ചോദിച്ചറിഞ്ഞ ശേഷം സംശയാസ്പദമായി ഒന്നുമില്ലെന്ന വിലയിരുത്തലിനെ തുടർന്ന് വിട്ടയച്ചു.

ഷൈന്‍ ടോം ചാക്കോയെ ഇറക്കിയ ശേഷം വിമാനം കൃത്യസമയത്ത് കൊച്ചിയിലേക്ക് തിരിച്ചിരുന്നു. ഭാരത സ‍ർക്കസ് ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി അണിയറപ്രവർത്തകർ വെള്ളിയാഴ്ച ദുബായില്‍ വാർത്താസമ്മേളനം വിളിച്ചിരുന്നു. അതിന് ശേഷം രാത്രിയോടെ ഒപ്പമുണ്ടായിരുന്ന മറ്റ് അണിയറ പ്രവർത്തകർ കൊച്ചിയിലേക്ക് തിരിച്ചിരുന്നു.

കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ സെക്കന്‍ഡ് എഡിഷന്‍ ജനുവരിയില്‍

Fantasy Entertainer Loading; 'സർവ്വം മായ' റിലീസ് തിയതി പ്രഖ്യാപിച്ചു

'ദിൻജിത്തിന്റെയും ബാഹുലിന്റെയും സിനിമ' ഈ കാരണം മതിയല്ലോ 'എക്കോ' ചെയ്യുവാൻ: നരേൻ

വയനാട് പുനരധിവാസത്തിന് യൂത്ത് കോൺഗ്രസ് എത്ര പിരിച്ചു? വീട് എന്ന്? | Abin Varkey Interview

വിലായത്ത് ബുദ്ധയിൽ ഷമ്മി ചേട്ടന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആയിരിക്കും: പൃഥ്വിരാജ്

SCROLL FOR NEXT