Around us

കെഎം ഷാജിക്കെതിരായ കേസ് അന്വേഷിക്കുന്നത് ‘തൊണ്ടിമുതലിലെ താരം’;എഫ്‌ഐആര്‍ തയ്യാറാക്കിയും ഡിവൈഎസ്പി മധുസൂദനന്‍

THE CUE

കെഎം ഷാജി എംഎല്‍എക്കെതിരായ വിജിലന്‍സ് കേസ് അന്വേഷിക്കുന്നത് ചിലച്ചിത്ര അഭിനേതാവ് കൂടിയായ ഡിവൈഎസ്പി വി മധുസൂദനനാണ്. ഇപ്പോള്‍ കണ്ണൂര്‍ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്പിയാണ് മധുസൂദനന്‍. തൊണ്ടിമുതലും ദൃക്‌സാക്ഷിയും ഉള്‍പ്പടെയുള്ള സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ താരമാണ് അദ്ദേഹം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

95ല്‍ സര്‍വീസില്‍ കയറിയ മധുസൂദനന്‍ ലോക്കല്‍ പോലീസില്‍ നിന്നാണ് വിജിലന്‍സില്‍ എത്തിയത്. അടുത്ത മാസം വിരമിക്കും. സിനിമയുടെ തിരക്കുകളില്‍ നിന്ന് മാറി കേസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മധുസൂദനന്റെ തീരുമാനം. കെഎം ഷാജിക്കെതിരായ പരാതിയില്‍ പ്രഥമിക അന്വേഷണം നടത്തിയതും, എഫ്‌ഐആര്‍ തയ്യാറാക്കിയതും അദ്ദേഹമായിരുന്നു. അഴീക്കോട് ഹയര്‍സെക്കന്ററി സ്‌കൂളിന്റെ വരവ് ചെലവ് കണക്കുകള്‍ പരിശോധിച്ചതില്‍ നിന്നാണ് എംഎല്‍എയ്ക്ക് പണം നല്‍കിയതിന് തെളിവ് ലഭിച്ചതെന്ന് എഫ്‌ഐആറില്‍ പറഞ്ഞിരുന്നു.

മയൂഖം എന്ന ചിത്രത്തിലൂടെയായിരുന്നു മധുസൂദനന്‍ ചലച്ചിത്ര രംഗത്തെത്തുന്നത്. 2005ല്‍ കൂത്തുപറമ്പ് സിഐ ആയിരിക്കുമ്പോഴായിരുന്നു അത്. 2017ല്‍ പുറത്തിറങ്ങിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രം അഭിനയ ജീവിതത്തിലും വഴിത്തിരിവായി. പിന്നീട് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, കക്ഷി അമ്മിണിപ്പിള്ള തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT