Around us

സുഭാഷ് വാസു പ്രസിഡന്റായ എസ്എന്‍ഡിപി ഘടകം പിരിച്ചു വിട്ടു; സാമ്പത്തിക തട്ടിപ്പില്‍ അന്വേഷണം നടക്കുന്നതിനാലെന്ന് വെള്ളാപ്പള്ളി

THE CUE

സുഭാഷ് വാസു പ്രസിഡന്റായ എസ്എന്‍ഡിപി മാവേലിക്കര യൂണിറ്റ് പിരിച്ചുവിട്ടു. മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ അന്വേഷണം നടക്കുന്നതിനാലാണ് നടപടിയെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വിശദീകരിച്ചു. വെള്ളാപ്പള്ളി നടേശനും സുഭാഷ് വാസുവുമായി തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് നടപടി.സിനില്‍ മുണ്ടപ്പള്ളി അഡ്മിനിസ്‌ട്രേറ്ററാവും.

സുഭാഷ് വാസുവിന്റെ നേതൃത്വത്തില്‍ എസ്എന്‍ഡിപിയില്‍ വിമതനീക്കം സജീവമാകുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ സുഭാഷ് വാസുവിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതാണ് തര്‍ക്കത്തിനിടയാക്കിയത്. സുഭാഷ് വാസുവിനെയും മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെയും മുന്നില്‍ നിര്‍ത്തി എസ്എന്‍ഡിപി പിടിക്കാന്‍ ബിജെപി നീക്കം നടത്തുന്നതായും ആരോപണമുണ്ടായിരുന്നു.

എസ്എന്‍ഡിപി താലൂക്ക് യൂണിയന്‍ പ്രസിഡന്റായിരുന്ന സുഭാഷ് വാസു ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. എസ്എന്‍ഡിപിയെ വെള്ളാപ്പള്ളി കുടുംബസ്വത്താക്കി മാറ്റിയെന്നായിരുന്നു സുഭാഷ് വാസുവിന്റെ ആരോപണം. സംഘടന പിളര്‍ത്താനുള്ള ശക്തി തനിക്കുണ്ടെന്നും സുഭാഷ് വാസു അവകാശപ്പെട്ടിരുന്നു. വെള്ളാപ്പള്ളിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സുഭാഷ് വാസുവിന് സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം നല്‍കിയിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഡോൺ പാലത്തറുടെ പുതിയ ചിത്രം വരുന്നു; പാർവ്വതി തിരുവോത്തും ദിലീഷ് പോത്തനും മുഖ്യവേഷത്തിൽ

പിയൂഷ് പാണ്ഡെ: ഇന്ത്യന്‍ പരസ്യരംഗത്തെ സൂപ്പര്‍ ഹീറോ

'ഇന്ത്യന്‍ എഡിസനാ'യി ആർ. മാധവൻ; വരുന്നു 'ജി.ഡി.എന്‍', ശ്രദ്ധ നേടി ഫസ്റ്റ് ലുക്ക്

ജാതിവ്യവസ്ഥ, സ്‌പോര്‍ട്‌സ്; രാഷ്ട്രീയം പറയുന്ന ബൈസണ്‍ കാലമാടന്‍

കടലിൽ നിന്നുള്ള സർപ്രൈസ് മൊമന്റ് ? | Sailor Amrutha Jayachandran Interview

SCROLL FOR NEXT