Around us

‘കപ്പുമായി എവിടെ പോകുന്നു’; അഭിനന്ദനെ പരിഹസിക്കുന്ന പരസ്യവുമായി പാക് ടെലിവിഷന്‍ 

THE CUE

ഇന്ത്യന്‍ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പരിഹസിക്കുന്ന പരസ്യവുമായി പാക് ടെലിവിഷന്‍. ജൂണ്‍ 16 ന് നടക്കുന്ന ഇന്ത്യ പാക് മത്സരത്തിന് പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ ജാസ്സ് ടിവിയാണ് പരസ്യം തയ്യാറാക്കിയിരിക്കുന്നത്. അഭിനന്ദന്‍ വര്‍ധമാനെ പാക് സൈനിക ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നതിന് സമാനമാണ് പരസ്യം. ഫെബ്രുവരി 27 ന് പാകിസ്താന്റെ എഫ് 16 വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചെത്തിയപ്പോള്‍ തുരത്താന്‍ നിയോഗിക്കപ്പെട്ട വ്യോമസംഘത്തിലുണ്ടായിരുന്ന സൈനികനാണ്‌ അഭിനന്ദന്‍.

എന്നാല്‍ പ്രത്യാക്രമണം ഉണ്ടായപ്പോള്‍ വ്യോമവാഹനത്തിന്റെ സീറ്റ് ഇജക്ട് ചെയ്ത് അഭിനന്ദന്‍ പുറത്തുചാടി. എന്നാല്‍ പാക് അധീന മേഖലയിലാണെത്തിയത്. ഇതോടെയാണ് അഭിനന്ദന്‍ സൈനികരുടെ പിടിയിലാകുന്നത്.പാക് തടവില്‍ ധീരനായി സൈനിക ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്ന അഭിനന്ദന്റെ വീഡിയോ വൈറലാവുകയും ചെയ്തിരുന്നു. ഈ വീഡിയോയ്ക്ക് സമാനമായാണ് പരസ്യം ചിത്രീകരിച്ചിരിക്കുന്നത്. യഥാര്‍ത്ഥ വീഡിയോയില്‍, ചായകുടിച്ചുകൊണ്ടാണ് അഭിനന്ദന്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയത്.

പ്രത്യേകരീതിയില്‍ ഒരുക്കിയ മീശയും അന്ന് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതേ രീതിയില്‍ മീശയുള്ള ഒരാള്‍ നീല ജഴ്‌സിയില്‍ ചായ കുടിച്ചുകൊണ്ട് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന തരത്തിലാണ് പരസ്യം. ടോസ് ലഭിച്ചാല്‍ എന്താണ് ചെയ്യുകയെന്നാണ് ആദ്യ ചോദ്യം. അത് തനിക്ക് വെളിപ്പെടുത്താനാകില്ലെന്നായിരുന്നു മറുപടി. അന്തിമ ഇലവനില്‍ ആരൊക്കെ ഉണ്ടാകുമെന്നാണ് അടുത്തത്. അതും തനിക്ക് പറയാനാവില്ലെന്ന് അഭിനന്ദനോട് സാമ്യതയുള്ള കഥാപാത്രം പറയുന്നു. ചായ എങ്ങിനെയുണ്ടെന്നാണ് അടുത്ത ആരായല്‍.

ചായ ഗംഭീരമാണെന്ന് മറുപടി നല്‍കുമ്പോള്‍ താങ്കള്‍ക്ക് പോകാം എന്ന് മറുഭാഗത്തുനിന്ന് വ്യക്തമാക്കുന്നു. തുടര്‍ന്ന് അഭിനന്ദനോട് സാമ്യമുള്ളയാള്‍ കപ്പുമായി പോകാനൊരുങ്ങുന്നു. ഈ സമയം കോളറില്‍ പിടിവീഴുകയും കപ്പുമായി എവിടെ പോകുന്നുവെന്ന ചോദ്യമുയരുകയും ചെയ്യുന്നു. ജൂണ്‍ 16 ന് ജാസ്സ് ടിവിക്കൊപ്പം ഇന്ത്യ പാക് മത്സരം കാണാമെന്ന് പറഞ്ഞുവെച്ചാണ് പരസ്യം അവസാനിക്കുന്നത്. പാകിസ്താന്‍ കപ്പ് നേടുമെന്ന അവകാശവാദത്തെ ധ്വനിപ്പിക്കുന്നതാണ് പരസ്യം.

അതേസമയം സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം കനക്കുകയാണ്‌. അഭിനന്ദനെ അധിക്ഷേപിച്ചതായാണ് വിമര്‍ശനം ഉയരുന്നത്. അഭിനന്ദനോട് സാമ്യം തോന്നാനായി പരസ്യത്തില്‍ അഭിനയിച്ച ആളുടെ മുഖത്ത് കറുത്ത ചായം തേച്ചെന്നതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.ഇത്തരത്തില്‍ വംശീയ ആക്രമണമാണ് അഭിനന്ദനെതിരെ അരങ്ങേറുന്നതെന്നും വിമര്‍ശകര്‍ വ്യക്തമാക്കുന്നു.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT