Around us

അഭയകേസ്: സിസ്റ്റര്‍ സെഫി കന്യകയാണെന്ന് സ്ഥാപിക്കാന്‍ സര്‍ജറി നടത്തിയെന്ന് ഡോക്ടര്‍

THE CUE

കന്യകയാണെന്ന് സ്ഥാപിക്കാനായി സിസ്റ്റര്‍ സെഫി ശസ്ത്രക്രിയ നടത്തിയെന്ന് ഡോക്ടറുടെ മൊഴി. അഭയകേസിലെ മൂന്നാം പ്രതിയായ സെഫി ഹൈമനോപ്ലാസ്റ്റി സര്‍ജറി ചെയ്തിരുന്നുവെന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി ഡോക്ടര്‍ ലളിതാംബിക കരുണാകരന്‍ പറഞ്ഞു. പ്രോസിക്യൂഷന്‍ 19-ാം സാക്ഷിയായ ലളിതാംബിക സിബിഐ കോടതിയിലെ വിചാണക്കിടെയാണ് മൊഴി നല്‍കിയത്.

അഭയ കേസില്‍ സിറ്റര്‍ സെഫിയെ 2008 നവംബര്‍ 19നാണ് അറസ്റ്റ് ചെയ്തത്. നവംബര്‍ 25ന് മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാക്കി. ഡോ. ലളിതാംബിക കരുണാകരന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഹൈമെനോപ്ലാസ്റ്റി നടത്തിയതായി കണ്ടെത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടി ഡോക്ടര്‍ നവംബര്‍ 28ന് സിബിഐക്ക് മൊഴി നല്‍കിയിരുന്നു.

അഭയ കേസ് വിചാരണ ഒക്ടോബര്‍ 21ന് തുടരും

1992 മാര്‍ച്ച് 27ന് സിസ്റ്റര് അഭയയെ കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസിലെ പ്രതികള്‍. പ്രതിപ്പട്ടികയിലുണ്ടായിരുന്ന ഫാ. ജോസ് പുതൃക്കയിലിനേയും മുന്‍ എസ്പി കെടി മൈക്കിളിനേയും കോടതി വിചാരണയില്‍ നിന്നും ഒഴിവാക്കി. ഇരുവര്‍ക്കുമെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ശൈഖ് അൻസാരി അവാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന് സമ്മാനിച്ചു

ക്യാമറക്കണ്ണിലെ 'വായനോത്സവം'

'ചങ്ക് പറിച്ച് തരണം, സുമലത പറഞ്ഞാ തരും ' ; സുഷിൻ ശ്യാമിന്റെ ആലാപനത്തിൽ പ്രേമലോല, ഹൃദയഹാരിയായ പ്രണയകഥയിലെ പുതിയ ഗാനം

ബംഗാളിന് വലുത് ദീദിയോ മോദിയോ? |ലോക്സഭാ തെരെഞ്ഞെടുപ്പ് 2024

'ആനന്ദൻ ഒരാളെ ഇങ്ങനെ സ്നേഹിക്കുന്നത് ഞാൻ ആദ്യമായിട്ടാ കാണുന്നത്' ; ഗുരുവായൂരമ്പല നടയിൽ ട്രെയ്‌ലർ

SCROLL FOR NEXT