Around us

ഫ്രാങ്കോ കലണ്ടറിന് ബദലുമായി വിശ്വാസികളുടെ അഭയ കലണ്ടര്‍

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രം ഉള്‍പ്പെടുത്തി തൃശൂര്‍ അതിരൂപത പുറത്തിറക്കിയ കലണ്ടറിന് ബദലുമായി വിശ്വാസികള്‍. അഭയ കലണ്ടര്‍ ഇറക്കിയാണ് വിശ്വാസികള്‍ പ്രതിഷേധിച്ചിരിക്കുന്നത്. കേരള കത്തോലിക്ക സഭ നവീകരണ പ്രസ്ഥാനമാണ് കലണ്ടര്‍ പുറത്തിറക്കിയിരിക്കുന്നത്.

ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രമുള്ള കലണ്ടര്‍ പുറത്തിറക്കിയത് വിമര്‍ശനത്തിനിടയാക്കിരുന്നു. എന്നാല്‍ കലണ്ടര്‍ പിന്‍വലിക്കാന്‍ തൃശൂര്‍ അതിരൂപത തയ്യാറായിരുന്നില്ല. കോട്ടയം ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ നടന്ന പരിപാടിയില്‍ അഭയ കലണ്ടര്‍ പ്രകാശനം ചെയ്തു.

അഭയ കേസിലെ സാക്ഷി രാജുവിനെ ചടങ്ങില്‍ അനുമോദിച്ചു.കേരള കത്തോലിക്ക സഭ നവീകരണ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ ഫ്രാങ്കോയുടെ ചിത്രമുള്ള കലണ്ടര്‍ കത്തിച്ച് പ്രതിഷേധിച്ചിരുന്നു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT