Around us

‘ചാണകത്തില്‍ ചവിട്ടില്ല’, സന്ദീപ് വാര്യരുടെ ഭീഷണിക്ക് ആഷിക് അബുവിന്റെ മറുപടി

THE CUE

പൗരത്വ നിയമത്തിനെതിരെ തെരുവിലിറങ്ങിയ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരെ ഭീഷണി മുഴക്കിയ യുവമോര്‍ച്ചാ നേതാവ് സന്ദീപ് വാര്യരെ പരിഹസിച്ച് ആഷിക് അബു. മുന്‍പിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് നടത്തുന്ന സിനിമാക്കാര്‍ നികുതി കൃത്യമായി അടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഇന്‍കംടാക്സ്, എന്‍ഫോഴ്സ്മെന്റ് എന്നിവര്‍ ശ്രദ്ധിക്കുമെന്നുമായിരുന്നു സന്ദീപ് ജി വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്. എന്തൊക്കെ തള്ളിക്കളയണമെന്ന് അറിയാം എന്ന ഫോട്ടോ പോസ്റ്റിനൊപ്പം ചാണകത്തില്‍ ചവിട്ടില്ലെന്ന് ആഷിക് അബു പോസ്റ്റ് ചെയ്തു.

ഇതൊക്കെ ബി.ജെ.പിക്കാരുടെ ഒരു തമാശയായിട്ടാണ് തോന്നുന്നത്. അവര്‍ ഇതുപോലുള്ള ഒരുപാട് തമാശകളും പറയാറുണ്ടല്ലോ എന്നായിരുന്നു ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയായ സംവിധായകന്‍ കമലിന്റെ പ്രതികരണം.

സന്ദീപ് വാര്യര്‍ ആരാണെന്ന് എനിക്കറിയില്ല. അയാള്‍ ബി.ജെ.പിയുടെ ഏതോ നേതാവാണെന്നാണ് എന്റെ അറിവ്. അയാള്‍ ഇന്‍കം ടാക്‌സ് കമ്മീഷണര്‍ ആണെന്ന് ഇപ്പോഴാണ് അറിയുന്നതെന്നും കമല്‍ ന്യൂസ് 18ന് നല്‍കിയ പ്രതികരണത്തില്‍ വ്യക്തമാക്കിയിരുന്നു. സന്ദീപ് വാര്യരെ പിന്തുണച്ച് ബിജെപി നേതാവ് പി കെ കൃഷ്ണദാസ് രംഗത്തെത്തിയിരുന്നു. ആദായനികുതി അടച്ചില്ലെങ്കില്‍ ആരായാലും നടപടി ഉണ്ടാകുമെന്നായിരുന്നു കൃഷ്ണ ദാസിന്റെ പ്രതികരണം.

പൗരാവകാശ നിയമത്തിനെതിരെ തെരുവിലിറങ്ങിയ അഭിനേത്രിമാരെ അധിക്ഷേപിച്ചും ഭീഷണി മുഴക്കിയുമായിരുന്നു സന്ദീപിന്റെ പോസ്റ്റ്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തെ പിന്തുണച്ചും ഐക്യദാര്‍ഡ്യം പരസ്യപ്പെടുത്തിയും കേരളത്തിലെ നിരവധി ചലച്ചിത്ര പ്രവര്‍ത്തകരാണ് രംഗത്ത് വന്നത്. മുംബൈയിലെ പ്രതിഷേധത്തില്‍ പാര്‍വതിയും കൊച്ചിയില്‍ ഒറ്റയ്ക്കല്ല ഒറ്റക്കെട്ട് എന്ന പേരില്‍ നടന്ന പരിപാടിയില്‍ റിമാ കല്ലിങ്കല്‍, നിമിഷാ സജയന്‍, ഗീതു മോഹന്‍ദാസ്, ഷെയിന്‍ നിഗം, രാജീവ് രവി, ആഷിക് അബു, ഷഹബാസ് അമന്‍, വേണു, കമല്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT