Around us

എ.എ.റഹീം ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ്

എ.എ.റഹീം ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ്. ഇന്ന് ചേര്‍ന്ന കേന്ദ്രകമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമതീരുമാനമുണ്ടായത്. മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് ഡിവൈഎഫ്‌ഐ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ എ.എ.റഹീം ഈ സ്ഥാനത്തേക്ക് എത്തുന്നത്.

പ്രസിഡന്റായിരുന്ന മുഹമ്മദ് റിയാസ് നിലവില്‍ കേരള എല്‍.ഡി.എഫ് സര്‍ക്കാരില്‍ മന്ത്രിയായതിനാല്‍, ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായി എ.എ.റഹീം പ്രവര്‍ത്തിക്കുമെന്ന് കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം അറിയിച്ചു.

2017ലായിരുന്നു ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായി മുഹമ്മദ് റിയാസിനെ തെരഞ്ഞെടുത്തത്. അതിന് മുമ്പ് നിലവില്‍ സ്പീക്കറായ എം.ബി.രാജേഷായിരുന്നു അധ്യക്ഷന്‍.

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

മാസ്സ് ആക്ഷന്‍ ചിത്രം 'വരവ്'; വേള്‍ഡ് വൈഡ് റിലീസ് ജൂലൈ 16 ന്

SCROLL FOR NEXT