പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വി.കെ.ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തത് നിയമപരമായ നടപടിയെന്ന് ഇടതുമുന്നണി കണ്‍വീനറും സി.പി.എം സംസ്ഥാനസെക്രട്ടറിയുമായ എ.വിജയരാഘവന്‍. എല്ലാ നടപടികളും പൂര്‍ത്തിയാക്കിയാണ് വിജിലന്‍സ് ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തത്. ശരിയായ അന്വഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും എ.വിജയരാഘവന്‍ പറഞ്ഞു.
ഇബ്രാഹിം കുഞ്ഞ് നേരത്തെ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടായാളാണ്. പെട്ടെന്നൊരു ദിവസം അറസ്റ്റു ചെയ്തതല്ല. ശരിയായ അന്വഷണം നടന്നിട്ടുണ്ട്. പ്രതിപക്ഷം രാഷ്ട്രീയപരമായി ഇബ്രാഹിംകുഞ്ഞിനെ ന്യായീകരിക്കാന്‍ നിര്‍ബന്ധിതരാണ്. അതിന്റെ ഭാഗമായ ന്യായീകരണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും എ.വിജയരാഘവന്‍ പറഞ്ഞു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനാണോ അറസ്‌റ്റെന്ന ചോദ്യത്തിന്, ഇതുവരെ മാധ്യമങ്ങളും പ്രതിപക്ഷവും ചോദിച്ചത് തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാത്തത് എന്താണെന്നായിരുന്നുവെന്ന് മറുപടിയായി അദ്ദേഹം പറഞ്ഞു.