Around us

വിസിലടിക്കും മുന്‍പേ ഗോളടിക്കാനാണ് ചെന്നിത്തലയുടെ ശ്രമമെന്ന് എ വിജയരാഘവന്‍; പ്രതിപക്ഷത്തിന്റെ പ്രമേയനീക്കം തള്ളി എല്‍ഡിഎഫ് 

THE CUE

ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കാനുള്ള പ്രതിപക്ഷത്തിന്റെ നീക്കത്തെ തള്ളി എല്‍ഡിഎഫ്. വിസിലടിക്കും മുമ്പ് ഗോളടിക്കാന്‍ ചെന്നിത്തല ശ്രമിക്കുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. പിണറായി സര്‍ക്കാരിനെ കുരുക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഇത് അംഗീകരിക്കാനാകില്ല. കേരളത്തില്‍ ഭരണഘടനാ പ്രതിസന്ധിയില്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വിഷയത്തില്‍ പ്രതികരണവുമായി മന്ത്രി എകെ ബാലനും രംഗത്തെത്തിയിരുന്നു. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷത്തിന്റേതെന്നും, സര്‍ക്കാരിനെ സംരക്ഷിക്കാനുള്ള നീക്കത്തില്‍ ഞങ്ങളാണ് മുന്‍പന്തിയിലെന്ന ധാരണ ആര്‍ക്കും വേണ്ടെന്നുമായിരുന്നു എകെ ബാലന്‍ പറഞ്ഞത്.

സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ബന്ധം വഷളാക്കാന്‍ ആരെയും അനുവദിക്കില്ല. ഭരണഘടനാപരമായി സ്പീക്കറും സര്‍ക്കാരും ഗവര്‍ണറും കടമകള്‍ നിര്‍വഹിക്കും. അതില്‍ ഏതെങ്കിലും ഒരു ഭാഗത്ത് വീഴ്ചയുണ്ടായെങ്കില്‍ ചര്‍ച്ച ചെയ്യണം. അതിനുള്ള വേദി നിയമസഭയാകുന്നതില്‍ തെറ്റില്ല. പക്ഷെ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന വിധത്തില്‍ പ്രതിപക്ഷം, സര്‍ക്കാര്‍ ഗവര്‍ണര്‍ തര്‍ക്കത്തെ ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി എകെ ബാലന്‍ പറഞ്ഞു.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT