‘പിണറായിയുടെ നേതൃത്വത്തില്‍ കേരളം മികവോടെ മുന്നേറുന്നു’; മുഖ്യമന്ത്രിയെ പ്രശംസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ 

‘പിണറായിയുടെ നേതൃത്വത്തില്‍ കേരളം മികവോടെ മുന്നേറുന്നു’; മുഖ്യമന്ത്രിയെ പ്രശംസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ 

Published on

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചതിലടക്കം സര്‍ക്കാരിനോട് പോര്‍മുഖം തുറന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ റിപ്പബ്ലിക് ദിന പ്രസംഗത്തില്‍ മുഖ്യമന്ത്രിയെ പുകഴ്ത്തി രംഗത്ത്. പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളം മികച്ച പുരോഗതി കൈവരിക്കുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളിലെ കേരളത്തിന്റെ നേട്ടങ്ങള്‍ ശ്രദ്ധേയമാണ്. വിദ്യാഭ്യാസം, ആരോഗ്യം ലിംഗസമത്വം എന്നീ മേഖലകളില്‍ കേരളം മികച്ച നേട്ടം കൈവരിച്ചു.

‘പിണറായിയുടെ നേതൃത്വത്തില്‍ കേരളം മികവോടെ മുന്നേറുന്നു’; മുഖ്യമന്ത്രിയെ പ്രശംസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ 
ഭരണഘടന ആദ്യമായി അച്ചടിച്ച മെഷീനുകള്‍ ആക്രിവിലയ്ക്ക് തൂക്കിവിറ്റു

കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് മിഷനെ അഭിനന്ദിച്ച ഗവര്‍ണര്‍ വൈദ്യുത വാഹനങ്ങള്‍ക്ക് നല്‍കുന്ന പ്രോത്സാഹനത്തെയും വാഴ്ത്തി. സംസ്ഥാനം പ്രവാസികള്‍ക്ക് മികച്ച പിന്‍തുണയാണ് നല്‍കുന്നത്. പ്ലാസ്റ്റിക് നിരോധനത്തിലെ ഇടപെടല്‍ ശ്രദ്ധേയമാണ്. നിക്ഷേപ സൗഹൃദ അന്തരീക്ഷമാണ് സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ അഭിപ്രായ വ്യത്യാസം തുടരുന്നതിനിടെ ഗവര്‍ണറും മുഖ്യമന്ത്രിയും ഇതാദ്യമായാണ് ഒരേവേദിയിലെത്തിയത്.

‘പിണറായിയുടെ നേതൃത്വത്തില്‍ കേരളം മികവോടെ മുന്നേറുന്നു’; മുഖ്യമന്ത്രിയെ പ്രശംസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ 
‘ഇത് എന്ന് അവസാനിക്കും’ ; 173 ദിവസത്തെ വീട്ടുതടങ്കല്‍, നരച്ചുനീണ്ട താടിയുമായി തിരിച്ചറിയാന്‍ പോലുമാകാത്ത വിധം ഒമര്‍ അബ്ദുള്ള 

പതാക ഉയര്‍ത്തിയ ശേഷമായിരുന്നു ഗവര്‍ണറുടെ അഭിസംബോധന. പ്രസംഗത്തില്‍ പൗരത്വ നിയമത്തെ പരോക്ഷമായി അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. ജാതിയുടെയോ മതത്തിന്റേയോ പേരില്‍ ആരെയും മാറ്റിനിര്‍ത്തുന്നതല്ല നമ്മുടെ പാരമ്പര്യം,പീഡനം അനുഭിക്കുന്നവരുടെയും അഭയാര്‍ത്ഥികളുടെയും അഭയ കേന്ദ്രമാണ് ഇന്ത്യയെന്നും അദ്ദേഹം പരാമര്‍ശിച്ചു.

logo
The Cue
www.thecue.in