Around us

‘769 സ്വര്‍ണ്ണക്കുടങ്ങള്‍ എവിടെ?’; പത്മനാഭസ്വാമിക്ഷേത്രത്തില്‍ അപ്രത്യക്ഷമായ സമ്പത്തിനേക്കുറിച്ച് വിനോദ് റായിയുടെ വെളിപ്പെടുത്തല്‍

THE CUE

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നും കാണാതായ സമ്പത്തിനേക്കുറിച്ചുള്ള ദുരൂഹതകള്‍ വെളിപ്പെടുത്തി മുന്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായി. നിലവറകളിലുണ്ടായിരുന്ന സ്വര്‍ണം കടത്തിക്കൊണ്ടുപോയിരിക്കാമെന്നും കൃത്യമായ കണക്കുകള്‍ പോലും സൂക്ഷിക്കാതെയാണ് വന്‍ സമ്പത്ത് കൈകാര്യം ചെയ്തിരുന്നതെന്നും ക്ഷേത്രസ്വത്തിനേക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച സ്‌പെഷ്യല്‍ ഓഡിറ്ററായിരുന്നു വിനോദ് റായി പറയുന്നു. 'റീതിങ്കിങ് ഗുഡ് ഗവേണന്‍സ്: ഹോള്‍ഡിങ് ടു അക്കൗണ്ട് ഇന്ത്യാസ് പബ്ലിക് ഇന്‍സ്റ്റിറ്റിയൂഷന്‍സ്' എന്ന തന്റെ പുസ്തകത്തിലൂടെയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകള്‍.

തിരുവതാംകൂര്‍ മുന്‍രാജകുടുംബത്തിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റായിരുന്നു അടുത്ത കാലം വരെ ക്ഷേത്രകാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്.

വിനോദ് റായിയുടെ വെളിപ്പെടുത്തല്‍; പ്രസക്തഭാഗങ്ങള്‍

ക്ഷേത്ര ഭരണക്കമ്മിറ്റിയിലുണ്ടായിരുന്നവരില്‍ പലര്‍ക്കും ധനക്രയവിക്രയത്തിലോ സുരക്ഷാകാര്യങ്ങളിലോ യോഗ്യതയുണ്ടായിരുന്നില്ല.

കൃത്യമായ രേഖകള്‍ കിട്ടാത്തത് ഓഡിറ്റിങ്ങിന് തടസ്സമായി.

ആറ് നിലവറകളില്‍ ബി നിലവറ മാത്രം തുറക്കാറില്ലെന്നാണ് പൊതുവേയുണ്ടായിരുന്ന വിശ്വാസം. പക്ഷെ 1990 ജൂലൈ മുതല്‍ 2002 ഡിസംബര്‍ വരെ ബി നിലവറ കുറഞ്ഞത് ഏഴ് തവണയെങ്കിലും തുറന്നിട്ടുണ്ട്. രേഖാമൂലമുള്ള അനുവാദമില്ലാതെയായിരുന്നു ഇത്.

അലങ്കാരപ്പണികള്‍ക്ക് വേണ്ടി ഉരുക്കാനും ശുദ്ധീകരിക്കാനുമായി ജ്വല്ലറികള്‍ക്ക് നല്‍കിയിരുന്ന സ്വര്‍ണത്തിന്റേയും വെള്ളിയുടേയും ഭാരം കൃത്യമായി രേഖപ്പെടുത്തിയിരുന്നില്ല. ശുദ്ധീകരണത്തിന്റെ പേരില്‍ 887 കിലോഗ്രാം സ്വര്‍ണം കൊണ്ടുപോയി 624 കിലോഗ്രാം മാത്രം തിരികെയെത്തിച്ച സംഭവമുണ്ടായി.

ക്ഷേത്രഭരണത്തില്‍ അഴിമതിയും ക്രമക്കേടുമുണ്ടെന്ന് ചൂണ്ടിക്കാട്ടി 2014ല്‍ അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

2010 ജൂണിനും ഡിസംബറിനുമിടയില്‍ അലങ്കാരപ്പണികള്‍ക്ക് വേണ്ടി കരാറുകാരന്‍ കൊണ്ടുപോയ 15 കിലോയിലധികം സ്വര്‍ണം തിരിച്ചുകിട്ടിയില്ല.

രേഖകള്‍ പ്രകാരം 1988 സ്വര്‍ണ്ണക്കുടങ്ങള്‍ ക്ഷേത്രത്തിലുണ്ടായിരുന്നു. ആഭരണങ്ങളുണ്ടാക്കാന്‍ 822 എണ്ണം ഉരുക്കി. 1166 സ്വര്‍ണക്കുടങ്ങള്‍ ബാക്കിയുണ്ടാകേണ്ടിയിടത്ത് അവശേഷിക്കുന്നത് 397 എണ്ണം മാത്രം. കാണാതായത് 769 സ്വര്‍ണ്ണക്കുടങ്ങള്‍. ആകെ 776 കിലോ തൂക്കം വരുന്ന ഇവയുടെ വില 186 കോടി രൂപയോളം.

ട്രഷററുടെ മുറിയില്‍ കണക്കില്‍ പെടുത്താതെ സൂക്ഷിച്ചിരുന്നത് 32 കിലോഗ്രാം സ്വര്‍ണ സാമഗ്രികളും 570 കിലോ വെള്ളിയും.

പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കൈവശമുള്ള സ്വത്തുക്കളേക്കുറിച്ച് കൃത്യമായ വിവരങ്ങളില്ല. പാട്ട-വാടക ഉടമ്പടി രേഖകളും ലഭ്യമല്ല. രേഖകളില്‍ പറയുന്ന 5.72 ഏക്കര്‍ സ്ഥലത്തില്‍ കുറേ ഭാഗം ഇല്ല.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT