Around us

കൊല്ലത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 7 വയസ്സുകാരിയെ കാണാതായി ; ദേവനന്ദയ്ക്കായി തിരച്ചില്‍ 

THE CUE

കൊല്ലം നെടുമണ്‍കാവില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഏഴുവയസ്സുകാരിയെ കാണാതായി. ധനേഷ് ഭവനത്തില്‍ പ്രദീപിന്റെ മകള്‍ ദേവനന്ദയെയാണ് കാണാതായത്. വാക്കനാട് സരസ്വതി വിദ്യാനികേതന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. പതിനൊന്ന് മണിയോടെയാണ് കാണാതായതെന്ന് കണ്ണനല്ലൂര്‍ പൊലീസ് ദ ക്യുവിനോട് പറഞ്ഞു. കുഞ്ഞിനെ തിരികെകിട്ടിയെന്ന വാര്‍ത്ത വ്യാജമാണെന്നും പൊലീസ് അറിയിച്ചു. കുട്ടിയെ കണ്ടെത്തിയിട്ടില്ലെന്ന വിവരം വ്യാഴാഴ്ച 2.50 നാണ് പൊലീസ് ദ ക്യുവിനോട് സ്ഥിരീകരിച്ചത്.പൊലീസും നാട്ടുകാരും പരിസര പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തി വരികയാണ്. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ സമീപത്തെ പുഴയിലും തിരച്ചില്‍ പുരോഗമിക്കുകയാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 7293517282,7356403924 നമ്പറുകളില്‍ ബന്ധപ്പെടുക.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT