Around us

6000 കടന്ന് കൊവിഡ്; 5321 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; മരണം 21

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ആറായിരം കടന്നു. 6324 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 5321 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചിരിക്കുന്നത്. സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കൊവിഡ് ബാധിച്ച് 21 പേര്‍ മരിച്ചു. ഇതോടെ മരണം 613 ആയി. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 883 പേര്‍ക്ക് പോസിറ്റീവായി. തിരുവനന്തപുരം 875, മലപ്പുറത്ത് 761 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ഇന്ന് രോഗം ബാധിച്ചവരില്‍ 628 പേരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. 105 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 28, കണ്ണൂര്‍ 19, കാസര്‍ഗോഡ് 13, മലപ്പുറം 9, തൃശൂര്‍ 8, എറണാകുളം, കോഴിക്കോട് 7 വീതം, പത്തനംതിട്ട 6, വയനാട് 4, ആലപ്പുഴ 2, കൊല്ലം, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT