മികച്ച ചലച്ചിത്രഗ്രന്ഥം: പെൺ പാട്ട് താരകൾ, സി.എസ്. മീനാക്ഷി
55-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനങ്ങൾ ആരംഭിച്ചു. തൃശൂർ രാമനിലയത്തിൽ വെച്ച് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തുന്നത്. നടനും നിർമ്മാതാവുമായ പ്രകാശ് രാജ് അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര നിർണ്ണയം നടത്തിയത്. ഈ വർഷം ആകെ 128 സിനിമകൾ അവാർഡിനായി സമർപ്പിച്ചിരുന്നത്.