Around us

മയക്കുമരുന്ന് കുത്തിവെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി, കാലുകള്‍ തല്ലിയൊടിച്ചു, യുപിയില്‍ 22 കാരിക്ക് ദാരുണാന്ത്യം

ഉത്തര്‍പ്രദേശില്‍ വീണ്ടും, കൂട്ടബലാത്സംഗത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ടു. 22 കാരിയായ ദളിത് വിദ്യാര്‍ത്ഥിനിയാണ് ക്രൂരപീഡനത്തിന് ഇരയായത്. മയക്കുമരുന്ന് കുത്തിവെച്ചശേഷം പ്രതികള്‍ പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. അക്രമികള്‍ പെണ്‍കുട്ടിയുടെ കാലുകള്‍ തല്ലിയൊടിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം സര്‍വകലാശാലയില്‍ പ്രവേശനം നേടി തിരിച്ചുവരുമ്പോള്‍ മൂന്ന് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് പീഡിപ്പിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. അവശയായ പെണ്‍കുട്ടിയെ ഒരു റിക്ഷയില്‍ കയറ്റിവിട്ടു.

വീട്ടിലെത്തിയ പെണ്‍കുട്ടി പൊടുന്നനെ ബോധരഹിതയായി. തുടര്‍ന്ന് വീട്ടുകാര്‍ 22 കാരിയെയും കൊണ്ട് ആശുപത്രിയിലേക്ക് തിരിച്ചു. എന്നാല്‍ വഴിമധ്യേ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി. 2 പ്രതികള്‍ പിടിയിലായെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞദിവസം കൂട്ടബലാത്സംഗത്തിനിരയായി ദളിത് പെണ്‍കുട്ടിയും കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം കനക്കുമ്പോഴാണ് ഞെട്ടലുണ്ടാക്കുന്ന മറ്റൊരു സംഭവം കൂടിയുണ്ടായത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഡല്‍ഹിയിലെ എയിംസിലായിരുന്നു 19 കാരിയുടെ അന്ത്യം. യുപിയിലെ ഹത്റാസില്‍ നാലുപേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നാക്ക് മുറിച്ചെടുത്ത നിലയിലായിരുന്നു. നട്ടെല്ലിനും കഴുത്തിനും ഗുരുതര പരിക്കുമുണ്ടായിരുന്നു. ഇരുകാലുകളുടെയും ചലനശേഷി പൂര്‍ണമായും കൈകളുടേത് ഭാഗികമായും നഷ്ടപ്പെട്ടിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം അധികൃതര്‍ തിടുക്കപ്പെട്ട് സംസ്‌കരിച്ചതും വിവാദമായി.

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

എംടിയുടെ ആ വിമർശനം മനഃപൂർവ്വമായിരുന്നു | Dr.K.Sreekumar | NE Sudheer

SCROLL FOR NEXT