'ആ പെണ്‍കുട്ടിക്ക് നേരിടേണ്ടിവന്ന പീഡനം ഭയാനകമെങ്കില്‍ ഇത് മനുഷ്യത്വരഹിതമാണ്'; യുപി പൊലീസിന്റെ നടപടിക്കെതിരെ പ്രതിഷേധം

'ആ പെണ്‍കുട്ടിക്ക് നേരിടേണ്ടിവന്ന പീഡനം ഭയാനകമെങ്കില്‍ ഇത് മനുഷ്യത്വരഹിതമാണ്'; യുപി പൊലീസിന്റെ നടപടിക്കെതിരെ പ്രതിഷേധം

ഉത്തര്‍പ്രദേശില്‍ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം തിരക്കിട്ട് സംസ്‌കരിച്ച യുപി പൊലീസിന്റെ നടപടിക്കെതിരെ പ്രതിഷേധം. കുടുംബത്തിന്റെ സമ്മതമില്ലാതെയായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ പൊലീസ് സംസ്‌കരിച്ചത്. അവസാനമായി മകളുടെ മതദേഹം വീട്ടിലേക്ക് കൊണ്ടുവരണമെന്ന ആവശ്യം പോലും പൊലീസ് ചെവിക്കൊണ്ടില്ലെന്ന് കുടുംബം വെളിപ്പെടുത്തിയിരുന്നു.

യുപി പൊലീസിന്റെ നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാവുകയാണ്. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി, എഴുത്തുകാരനും ആക്ടിവിസ്റ്റുമായ ജാവേദ് അക്തര്‍, തൃണമൂല്‍ എംപി മഹുവ മൊയ്ത്ര തുടങ്ങിയവര്‍ പൊലീസ് നടപടിയില്‍ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

'ആ പെണ്‍കുട്ടിക്ക് നേരിടേണ്ടിവന്ന പീഡനം ഭയാനകമെങ്കില്‍ ഇത് മനുഷ്യത്വരഹിതമാണ്'; യുപി പൊലീസിന്റെ നടപടിക്കെതിരെ പ്രതിഷേധം
'മൃതദേഹം തിരക്കിട്ട് സംസ്‌കരിച്ചു'; വീട്ടിലേക്ക് കൊണ്ടുവരാന്‍ പൊലീസ് സമ്മതിച്ചില്ലെന്ന് ദളിത് പെണ്‍കുട്ടിയുടെ കുടുംബം

അവസാനമായി മകളെ വീട്ടില്‍ കൊണ്ടുവരാനും അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാനുമുള്ള മാതാപിതാക്കളുടെ അവകാശം നിഷേധിക്കപ്പെട്ടുവെന്ന് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. തന്റെ മകള്‍ക്ക് നീതി ലഭിക്കണം എന്ന് മാത്രമാണ് കുട്ടിയുടെ പിതാവ് തന്നോട് ആവശ്യപ്പെട്ടത്, ഇരയുടെ കുടുംബത്തെ സംരക്ഷിക്കുന്നതിന് പകരം അവരുടെ എല്ലാ അവകാശങ്ങളും ഇല്ലാതാക്കി. മുഖ്യമന്ത്രിയായി തുടരാന്‍ യോഗി ആദിത്യനാഥിന് അവകാശമില്ലെന്നും, രാജിവെക്കണമെന്നും പ്രിയങ്ക ആവശ്യപ്പെടുന്നുണ്ട്.

ഇങ്ങനെയൊരു പ്രവര്‍ത്തി ചെയ്യാന്‍ യുപി പൊലീസിന് എങ്ങനെയാണ് ധൈര്യം വന്നതെന്ന് ജാവേദ് അക്തര്‍ ചോദിക്കുന്നു. ആരാണ് അവര്‍ക്ക് ഉറപ്പ് നല്‍കിയതെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.

ദളിത് കുടുംബത്തോട് യുപി പൊലീസ് ചെയ്ത ഇതേ കാര്യം ഒരു ഉന്നത ജാതിയില്‍പ്പെട്ട കുടുംബത്തോട് ചെയ്യുമോ എന്ന ചോദ്യവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. ആ പെണ്‍കുട്ടിക്ക് നേരിടേണ്ടിവന്ന പീഡനം ഭയാനകമെങ്കില്‍, മനുഷ്യത്വരഹിതമാണ് യുപി പൊലീസ് അവളോട് ചെയ്ത നടപടിയെന്ന് മറ്റൊരു പോസ്റ്റില്‍ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in