Around us

കണ്ണ് തുളയ്ക്കുന്ന ലൈറ്റുകളുമായി റോഡിലിറങ്ങിയവര്‍ക്ക് പിടിവീണു; 1162 വാഹനങ്ങള്‍, പിഴ 11.62 ലക്ഷം 

THE CUE

എതിരെ വരുന്ന വാഹനത്തിന്റെ ഡ്രൈവറുടെ കണ്ണിലേക്ക് തുളച്ചുകയറുന്ന ലൈറ്റുകളുമായി റോഡിലിറങ്ങിയ വാഹനങ്ങള്‍ക്ക് പിടിവീണു. സംസ്ഥാനത്താകമാനം നടന്ന രാത്രികാല പരിശോധനയില്‍ അനധികൃത ലൈറ്റുകളുമായി നിരത്തിലിറങ്ങിയ 1162 വാഹനങ്ങളാണ് പിടിയിലായത്. ഇത്രയും വാഹന ഉടമകളില്‍ നിന്നായി 11.62 ലക്ഷം രൂപ പിഴ ഈടാക്കി. അതായത് ഓരോ വാഹനത്തിനും ആയിരം രൂപ ഫൈന്‍ ചുമത്തി. ശനിയാഴ്ച രാത്രി മുതല്‍ ഞായറാഴ്ച പുലര്‍ച്ചെ 5 വരെയായിരുന്നു പരിശോധന. 217 വാഹനങ്ങള്‍ പിടിച്ചെടുത്ത കോഴിക്കോടാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. മലപ്പുറവും കോട്ടയവുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

അനധികൃത ലൈറ്റുകള്‍ ഘടിപ്പിച്ച 148 വാഹനങ്ങള്‍ മല പ്പുറത്തുനിന്നും 139 എണ്ണം കോട്ടയത്തുനിന്നും പിടിച്ചെടുത്തു. എറണാകുളം-135, തിരുവനന്തപുരം -138, കണ്ണൂര്‍ 131 എന്നിങ്ങനെ പോകുന്നു മറ്റ് ജില്ലകളുടെ കണക്ക്. ലൈറ്റുകള്‍ കൊണ്ട് ആര്‍ഭാടമാക്കിയ വാഹനങ്ങളാണ് പിടിച്ചെടുത്തത്. ലേസര്‍, എല്‍ഇഡി, ഹൈ വോള്‍ട്ടേജ് ലൈറ്റുകള്‍ തുടങ്ങിയവയാണ് പിടിയിലായ വാഹനങ്ങളില്‍ ഘടിപ്പിച്ചിരുന്നത്. ഇന്‍ഡിക്കേറ്റര്‍ ലൈറ്റ്, ബ്രേക്ക് ലൈറ്റ്, പാര്‍ക്ക് ലൈറ്റ്, തുടങ്ങിയവയിലെ ഡെക്കറേഷനുകള്‍ വശങ്ങളില്‍ പിടിപ്പിക്കുന്ന ചെറിയ ആഡംബര ബള്‍ബുകള്‍ തുടങ്ങിയവ പിടികൂടിയവയില്‍പ്പെടും.

സെലന്‍സറുകളില്‍ കൃത്രിമം നടത്തി കാതപടപ്പിക്കുന്ന ശബ്ദമുണ്ടാക്കിയ ബൈക്കുകള്‍ക്കെതിരെയും നടപടി ഉണ്ടായി. അമിത വേഗം മുതല്‍ അന്തരീക്ഷ മലിനീകരണം വരെ ചുമത്തിയാണ് പിഴ ഈടാക്കിയത്. നിലവിലേത് മാറ്റി സാധാരണ സൈലന്‍സര്‍ ഘടിപ്പിച്ച ശേഷം ഇവര്‍ വാഹനം ഹാജരാക്കേണ്ടതുണ്ട്. ഹാന്‍ഡിലുകള്‍,മഡ്ഗാര്‍ഡുകള്‍ എന്നിവയില്‍ മാറ്റം വരുത്തിയ വാഹനങ്ങള്‍ക്കും ഫൈന്‍ ഇട്ടിട്ടുണ്ട്. ഓട്ടോമോട്ടീവ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ പുറത്തിറക്കുന്ന വാഹനങ്ങളില്‍ മാറ്റം വരുത്തരുതെന്നാണ് നിയമം.

മറ്റ് നിയമ ലംഘനങ്ങള്‍ നടത്തിയതിന് 2777 വാഹനങ്ങള്‍ക്ക് പിഴയിട്ടിട്ടുണ്ട്. 38,26,200 രൂപയാണ് ആകെ പിഴയീടാക്കിയത്. 500 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മലപ്പുറമാണ് ഒന്നാം സ്ഥാനത്ത്. അധിക ലോഡ് കയറ്റിയതിന് 283 വാഹനങ്ങള്‍ക്ക് പിഴ ചുമത്തി. ഫൈനില്‍ ഒന്നാം സ്ഥാനം എറണാകുളത്തിനാണ്. 7.01 ലക്ഷം രൂപയാണ് പിരിച്ചത്. കോട്ടയത്തുനിന്ന് 5.47 ലക്ഷവും തിരുവനന്തപുരത്തുനിന്ന് 5 ലക്ഷവും വിവിധ നിയമലംഘനങ്ങളിലായി ഈടാക്കി. അപകടകരമാം വിധം വാഹനമോടിച്ച നിരവധി പേര്‍ പിടിയിലായിട്ടുണ്ട്.

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

'കൊടൈക്കനാലിലെ ഗ്രാമത്തിൽ തുടങ്ങി ഉൾ വനത്തിൽ അവസാനിക്കുന്ന യാത്ര' ; കാൻ ഫെസ്റ്റിവലിൽ പ്രദർശനത്തിനൊരുങ്ങി സുധി അന്ന ചിത്രം പൊയ്യാമൊഴി

'അമ്പിളിയുടെയും ആരോമലിന്റെയും കല്യാണ കാഴ്ചകളുമായി ഓ മാരാ' ; മന്ദാകിനിയിലെ ആദ്യ വീഡിയോ സോങ് പുറത്ത്

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ

SCROLL FOR NEXT