News n Views

‘അക്രമങ്ങളുണ്ടാകുമ്പോള്‍ വെടിവെപ്പുണ്ടാകും’; പ്രതിഷേധിക്കുന്നത് എണീറ്റാലുടന്‍ മുദ്രാവാക്യം വിളിക്കാന്‍ തോന്നുന്നവരെന്നും വി മുരളീധരന്‍ 

THE CUE

അക്രമങ്ങളുണ്ടാകുമ്പോള്‍ വെടിവെപ്പുണ്ടാകുമെന്ന വാദവുമായി കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനെതിരെ മംഗളൂരുവിലും ഉത്തര്‍പ്രദേശിലും പൊലീസ് വെടിവെപ്പില്‍ ആളുകള്‍ കൊല്ലപ്പെട്ടതിലായിരുന്നു പ്രതികരണം. രാവിലെ എണീറ്റാലുടന്‍ മുദ്രാവാക്യം വിളിക്കാന്‍ തുടരുന്നവരാണ് പ്രക്ഷോഭം നടത്തുന്നത്. പൗരത്വ നിയമത്തില്‍ ഇനി ചര്‍ച്ചയില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമം നടപ്പാക്കാന്‍ മുഖ്യമന്ത്രിയോട് ആരും ആവശ്യപ്പെട്ടിട്ടില്ല. കേരളത്തില്‍ നടപ്പാക്കില്ലെന്ന് പറയാന്‍ അദ്ദേഹത്തിന് എന്തെങ്കിലും റോളുണ്ടാകണം.

അതില്ലെന്ന് തിരിച്ചറിഞ്ഞ് ഉണ്ടെന്ന് വരുത്താനുള്ള ശ്രമമാണ് നിയമം നടപ്പാക്കില്ലെന്ന പ്രസ്താവനയെന്നും വി മുരളീധരന്‍ അവകാശപ്പെട്ടു. പൗരത്വം നടപ്പാക്കുമ്പോള്‍ ഒരു മുസ്ലിം മത വിശ്വാസിയും പുറത്ത് പോകേണ്ടി വരില്ല. ഇതൊക്കെ മനസ്സിലായിട്ടും സമരവുമായി മുന്നോട്ട് പോവുകയാണ് ചിലര്‍. ഇത് രാജ്യത്തെ നാണം കെടുത്താനാണ്. എന്‍ആര്‍സി രാജ്യത്ത് നടപ്പാക്കാന്‍ തീരുമാനിച്ചിട്ടില്ല. ആസാമിന് മാത്രമാണ് ബാധകം. നടപ്പിലാക്കിയിട്ടില്ലാത്ത ഒരു നിയമത്തിന്റെ പേരിലാണ് ഇപ്പോള്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. സംസ്ഥാനത്ത് ജനസംഖ്യാ കണക്കെടുപ്പടക്കം നിര്‍ത്തിവെച്ചിരിക്കുന്നുവെന്നാണ് കേട്ടത്.

കേരളത്തിലെ ജനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കണ്ട എന്നാണ് മുഖ്യമന്ത്രിയുടെ തീരുമാനമെങ്കില്‍ പ്രശ്‌നമില്ല. അക്കാര്യത്തില്‍ ജനങ്ങളാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രക്ഷോഭകരുമായി ചര്‍ച്ചക്കില്ലെന്നല്ല പറഞ്ഞതെന്നും അതിനായി തന്നെ ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് പ്രതികരിച്ചതെന്നും മുരളീധരന്‍ പിന്നീട് തിരുത്തി. കോഴിക്കോട് ടൗണ്‍ ഹാളില്‍ നെഹ്‌റു യുവകേന്ദ്രയുടെ ജില്ലാ യുവജന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു വി മുരളീധരന്‍. ഇവിടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ കരിങ്കൊടി കാട്ടി. ഗോ ബാക്ക് വിളികളുമായി പ്രവര്‍ത്തകര്‍ പരിപാടി നടന്ന ഹാളിലേക്ക് ഇരച്ചുകയറുകയായിരുന്നു.തുടര്‍ന്ന് പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'പെണ്ണ് കാണൽ മുതൽ കല്യാണം വരെ, സജിതയുടെയും ഷിജുവിൻ്റെയും പ്രണയത്തെ അവതരിപ്പിച്ച് പ്രണയം പൊട്ടിവിടർന്നല്ലോ' ; വിശേഷത്തിലെ ആദ്യ ഗാനം

പൂർണ്ണിമ ഇന്ദ്രജിത്ത് - ഹക്കീം ഷാ ചിത്രം 'ഒരു കട്ടിൽ ഒരു മുറി' ; പുതിയ റിലീസ് തീയതി പുറത്തുവിട്ടു

'വടക്കുനോക്കിയന്ത്രത്തിലെ അതേ മീറ്ററിലെ നായകനാണ് മന്ദാകിനിയിൽ' ; ഒരു ദിവസം നടക്കുന്ന ഫൺ മൂവി ആണ് മന്ദാകിനിയെന്ന് അൽത്താഫ് സലിം

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

SCROLL FOR NEXT