പശുമോഷണം ആരോപിച്ച് ത്രിപുരയില്‍ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു 

പശുമോഷണം ആരോപിച്ച് ത്രിപുരയില്‍ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു 

പശുക്കളെ മോഷ്ടിച്ചെന്നാരോപിച്ച് ത്രിപുരയില്‍ ആള്‍ക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. 29 കാരനായ മാതിനെയാണ് ക്രൂരമായി വേട്ടയാടി കൊലപ്പെടുത്തിയത്. ഞായറാഴ്ച രാവിലെയായിരുന്നു നടുക്കുന്ന സംഭവം. രണ്ട് പശുക്കളുമായി പോവുകയായിരുന്നു മാതിനെ ആള്‍ക്കൂട്ടം തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. പശുക്കളെ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം. ഗുരുതര പരിക്കുകളോടെ മാതിനെ മേലാഘഡിലെ സബ് ഡിവിഷണല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

പശുമോഷണം ആരോപിച്ച് ത്രിപുരയില്‍ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു 
ബിഹാറില്‍ മൂന്ന് പേരെ തല്ലിക്കൊന്നു; ആക്രമണം പശുവിനെ മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന പേരില്‍

പശുമോഷണം ആരോപിച്ച് മകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കാണിച്ച് പിതാവ് ഷഫീഖ് മിയ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം തന്റെ പശുക്കളെ മോഷ്ടിച്ചെന്ന് ആരോപിച്ച് തപന്‍ ഭൗമിക് എന്നയാളും പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. അതിലും പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ അക്രമികളില്‍ ഒരാളെ പോലും പൊലീസ് അറസ്റ്റ് ചെയ്യാന്‍ തയ്യാറായില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.

പശുമോഷണം ആരോപിച്ച് ത്രിപുരയില്‍ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു 
‘പ്രതീക്ഷിച്ചതിലും ആഴമേറിയത്, കരകയറല്‍ വൈകും’; ഇന്ത്യയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന് ഐഎംഎഫ് 

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in