News n Views

‘ആദ്യം 29 മാര്‍ക്ക്, മന്ത്രി നിര്‍ദേശിച്ച സമിതി നല്‍കിയത് 48’; തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിക്കാന്‍ കെ.ടി ജലീല്‍ ഇടപെട്ടെന്ന് ആരോപണം 

THE CUE

തോറ്റ വിദ്യാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ ഇടപെട്ടതായി ആരോപണം. കൊല്ലം ടികെഎം എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ത്ഥിക്കുവേണ്ടി മന്ത്രി സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നാണ് ആക്ഷേപം. ഒരു വിദ്യാര്‍ത്ഥി തോറ്റ പരീക്ഷയുടെ മൂല്യനിര്‍ണ്ണയത്തിനായി മന്ത്രിയുടെ നിര്‍ദേശ പ്രകാരം പ്രത്യേക സമിതിയെ നിയോഗിക്കുകയായിരുന്നു. പുനര്‍മൂല്യ നിര്‍ണ്ണയത്തിലും ജയിക്കാത്ത വിദ്യാര്‍ത്ഥിക്ക് ഈ സമിതി ജയിക്കാനുള്ള മാര്‍ക്ക് നല്‍കിയെന്നാണ് പരാതി. പ്രത്യേക സമിതിയെ നിയോഗിച്ചതിന്റെ രേഖകള്‍ പുറത്തുവന്നിട്ടുണ്ട്.

ടികെഎം കോളജിലെ ആറാം സെമസ്റ്റര്‍ ഡയനാമിക് പേപ്പറില്‍ വിദ്യാര്‍ത്ഥിക്ക് 29 മാര്‍ക്കാണ് ആദ്യം ലഭിച്ചത്. 45 മാര്‍ക്കാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥി പുനര്‍ മൂല്യ നിര്‍ണ്ണയത്തിന് അപേക്ഷിച്ചു. എന്നാല്‍ ഇതില്‍ ജയിക്കാനുള്ള മാര്‍ക്ക് ലഭിച്ചില്ല. വീണ്ടും അപേക്ഷിച്ചെങ്കിലും സര്‍വകാലാശാല ആവശ്യം നിരസിച്ചു. ആദ്യ പുനപ്പരിശോധനയില്‍ 15 ശതമാനം മാര്‍ക്ക് കൂടുതല്‍ കിട്ടാത്തതിനാലായിരുന്നു ഇത്. ഇതിന് ശേഷം ഉന്നത വിദ്യാഭ്യാസമന്ത്രിയായ കെടി ജലീല്‍ ഇടപെട്ടെന്നാണ് ആരോപണം. സാങ്കേതിക സര്‍വകലാശാലയുടെ ഫയല്‍ അദാലത്തില്‍ മന്ത്രി വിദ്യാര്‍ത്ഥിയുടെ അപേക്ഷ സ്വീകരിച്ചു.

ഇത് പ്രത്യേക അപേക്ഷയായി പരിഗണിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ ഒരു അധ്യാപകനെക്കൊണ്ട് പുനര്‍ മൂല്യനിര്‍ണ്ണയത്തിന് നിര്‍ദേശിച്ചു. പിന്നീട് രണ്ട് അധ്യാപകരെ നിയോഗിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ഈ സമിതിയുടെ മൂല്യനിര്‍ണ്ണയത്തിന് ശേഷം വിദ്യാര്‍ത്ഥിക്ക് 48 മാര്‍ക്ക് ലഭിച്ചു. ഇത്തരത്തില്‍ മൂല്യനിര്‍ണയത്തിനോ പുനര്‍മൂല്യനിര്‍ണയത്തിനോ ചട്ടമില്ലെന്നിരിക്കെയാണ് മന്ത്രിയുടെ ഇടപെടല്‍. കാലവിളംബമുണ്ടായ ഫയലുകള്‍ തീര്‍പ്പാക്കാനാണ് അദാലത്ത്. ഇതിനുമാത്രമേ അദാലത്തില്‍ അധികാരമുള്ളൂ എന്നിരിക്കെയാണ് മന്ത്രിയുടെ നടപടിയെന്നാണ് പരാതി. വിഷയത്തില്‍ സേവ് യൂണിവേഴ്‌സിറ്റി ക്യാംപയിന്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT